newsroom@amcainnews.com

മുന്നിൽ മൂന്ന്, പിന്നിൽ 11 കുട്ടികൾ; 14 കുട്ടികളുമായി വന്ന ഓട്ടോറിക്ഷ കണ്ട് അന്തംവിട്ട് പൊലീസ്! ഡ്രൈവർക്ക് പിഴ ചുമത്തി

ലഖ്‌നൗ: 14 കുട്ടികളുമായി വന്ന ഓട്ടോറിക്ഷ തടഞ്ഞ് പൊലീസ്. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് പൊലീസ് ഓട്ടോറിക്ഷ തടഞ്ഞത്. ചെറിയ ഓട്ടോയിൽ ഇത്രയധികം കുട്ടികളെ കണ്ട് പൊലീസ് അന്തംവിട്ടു. ബികെഡി കവലയിൽ നിൽക്കവേ കുട്ടികളെ കുത്തിനിറച്ച് പോവുകയായിരുന്ന ഓട്ടോ പൊലീസുകാരൻ തടയുകയായിരുന്നു. കുട്ടികളെ സ്കൂളിലെത്തിക്കാൻ പോവുകയായിരുന്നു ഓട്ടോ. ഡ്രൈവറോടൊപ്പം മുന്നിൽ മൂന്ന് കുട്ടികളും പിന്നിൽ 11 കുട്ടികളുമാണ് ഉണ്ടായിരുന്നത്.

കുട്ടികളോട് ഓട്ടോയിൽ നിന്ന് ഇറങ്ങാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. എല്ലാവരും യൂണിഫോമിലായിരുന്നു. ഇത്രയധികം കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോവുന്നതിൻറെ അപകടത്തെ കുറിച്ച് പൊലീസ് ഡ്രൈവറോട് പറഞ്ഞു. ഡ്രൈവർക്ക് പൊലീസ് പിഴ ചുമത്തുകയും ചെയ്തു.

You might also like

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

Top Picks for You
Top Picks for You