newsroom@amcainnews.com

2024ൽ 72 വാഹനാപകടങ്ങളിലായി 81 പേർ മരിച്ചു,അമിത വേഗം കാരണം 26 അപകടങ്ങൾ; ഈസ്റ്റേൺ ഒൻ്റാരിയോയിൽ വാഹനാപകടം വർധിക്കുന്നു

ഓട്ടവ: ഈസ്റ്റേൺ ഒൻ്റാരിയോയിൽ കഴിഞ്ഞ വർഷം 72 വാഹനാപകടങ്ങളിലായി 81 പേർ മരിച്ചതായി ഒപിപി. അമിത വേഗം കാരണം 26 അപകടങ്ങൾ ഉണ്ടായപ്പോൾ അശ്രദ്ധമായ ഡ്രൈവിങ് കാരണം 16 അപകടങ്ങളും മദ്യം-മയക്കുമരുന്ന് ഉപയോഗം മൂലം 12 അപകടങ്ങളും ഉണ്ടായതായി പ്രവിശ്യാ പൊലീസ് അറിയിച്ചു. കൂടാതെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ 10 അപകടങ്ങളും സംഭവിച്ചതായി ഒപിപി റിപ്പോർട്ട് ചെയ്തു. അതേസമയം 2025-ൽ ഇതുവരെ 11 വാഹനാപകടങ്ങൾ ഉണ്ടായി, അതിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ നടത്തിയ പഠനത്തിൽ, അഞ്ചിൽ ഒരാൾ, പതിവായി വാഹനമോടിക്കുന്നത് അമിത വേഗത്തിലാണെന്ന് പറയുന്നു. റോഡുകളും ഹൈവേകളും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാകാൻ എല്ലാ ഡ്രൈവർമാരോടും ഉദ്യോഗസ്ഥർ ആഹ്വാനം ചെയ്യുന്നതായി OPP എക്സിൽ കുറിച്ചു.

വാഹനമോടിക്കുമ്പോൾ വേഗം കുറയ്ക്കാനും, ഒരിക്കലും അലസമായി വാഹനമോടിക്കരുതെന്നും, മുന്നിലുള്ള റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, എപ്പോഴും സീറ്റ് ബെൽറ്റുകൾ ധരിക്കണമെന്നും പ്രവിശ്യാ പൊലീസ് സേന ഡ്രൈവർമാർക്ക് നിർദേശം നൽകി. അപകടകരമായ രീതിയിൽ ആരെങ്കിലും വാഹനമോടിക്കുന്നത് കണ്ടാൽ ഉടൻ തന്നെ 9-1-1 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഒപിപി അഭ്യർത്ഥിച്ചു.

You might also like

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

Top Picks for You
Top Picks for You