newsroom@amcainnews.com

‘ട്രംപ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു, ഇലോൺ മസ്കിനും നാസയ്ക്കും സ്പേസ് എക്സിനും നന്ദി’; നന്ദി അറിയിച്ച് വൈറ്റ് ഹൗസ്

വാഷിങ്ടൻ: സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ സംഘം ഭൂമിയിലേക്ക് തിരികെയെത്തിയതിൽ ഇലോൺ മസ്കിനും സ്പേസ് എക്സിനും നാസയ്ക്കും നന്ദി അറിയിച്ച് വൈറ്റ് ഹൗസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഉറപ്പ് പാലിച്ചെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

‘‘ട്രംപ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. 9 മാസം മുൻപാണ് സുനിത വില്യംസും ബുച്ച് വിൽമോറും അടങ്ങിയ സംഘം സാങ്കേതിക തകരാർ കാരണം ബഹിരാകാശത്ത് കുടുങ്ങിയത്. 9 മാസത്തെ കാത്തിരിപ്പിനു ശേഷം സുനിത ഉൾപ്പെടെയുള്ളവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ 9 പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിലെത്തി. ഇലോൺ മസ്കിനും നാസയ്ക്കും സ്പേസ് എക്സിനും നന്ദി’’.– വൈറ്റ് ഹൗസ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ക്രൂ 9 സംഘത്തിന്റെ തിരിച്ചുവരവിൽ സ്പേസ് എക്സിനെയും നാസയേയും ഇലോൺ മസ്ക് അഭിനന്ദിച്ചു. സ്പേസ് എക്സിനും നാസയ്ക്കും അഭിനന്ദനമെന്ന് ഇലോൺ മസ്ക് പറഞ്ഞു. ദൗത്യത്തിനു പ്രധാന്യം നൽകിയ പ്രസിഡന്റ് ട്രംപിനും അദ്ദേഹം നന്ദി അറിയിച്ചു.

You might also like

ന്യൂയോര്‍ക്കില്‍ ലീജനേഴ്‌സ് രോഗം പടരുന്നു: മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

കാട്ടുതീ പുക : കാനഡയ്‌ക്കെതിരെ പരാതിയുമായി യുഎസ് സംസ്ഥാനങ്ങൾ

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുമതി വളവിലൂടെ മലയാളികളുടെ പ്രിയ താരം ഭാമ വീണ്ടും മലയാള സിനിമയിലേക്ക്

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

Top Picks for You
Top Picks for You