newsroom@amcainnews.com

അമേരിക്ക കാനഡയല്ല. കാനഡ ഒരിക്കലും, ഒരു തരത്തിലും അമേരിക്കയുടെ ഭാഗമാകില്ല; ശക്തമായി പ്രതികരിച്ച് മാർക്ക് കാർണി

ഓട്ടവ: കാനഡയെ ഒരു തരത്തിലും അമേരിക്കയുടെ ഭാഗമാകാൻ അനുവദിക്കില്ലെന്ന് മാർക്ക് കാർണി. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് ശേഷം നടത്തിയ പ്രസംഗത്തിലാണ്, കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന ട്രംപിന്റെ ആഹ്വാനത്തിനെതിരെ മാർക്ക് കാർണി ശക്തമായി പ്രതികരിച്ചത്.

‘അമേരിക്ക കാനഡയല്ല. കാനഡ ഒരിക്കലും, ഒരു തരത്തിലും അമേരിക്കയുടെ ഭാഗമാകില്ല, കാർണി പറഞ്ഞു. അമേരിക്കക്കാർക്ക് നമ്മുടെ വിഭവങ്ങൾ, വെളളം, ഭൂമി എല്ലാം വേണം. അവർ അത് സ്വന്തമാക്കിയാൽ നമ്മുടെ ജീവിതരീതി തന്നെ നശിപ്പിക്കുമെന്നും, കാർണി പറഞ്ഞു. അതേസമയം പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വ്യാപാര ചർച്ചകൾക്ക് നേതൃത്വം നൽകാനും തനിക്ക് സാധിക്കുമെന്ന് കാർണി പറഞ്ഞു.

കാനഡയുടെ ഇരുപത്തിനാലാമത് പ്രധാനമന്ത്രിയാണ് മാർക്ക് കാർണി. രാഷ്ട്രീയത്തിൽ തുടക്കക്കാരനായ കാർണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും, ബാങ്ക് ഓഫ് കാനഡയുടേയും മുൻ ഗവർണർ ആയിരുന്നു. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരാൾ കാനഡയുടെ പ്രധാനമന്ത്രിയാകുന്നത് ഇതാദ്യമായാണ്.

You might also like

പണപ്പെരുപ്പ ഭീഷണി നിയന്ത്രണവിധേയമെന്ന് റിപ്പോർട്ട്; 2026-ൽ പലിശനിരക്കിൽ മാറ്റം വരുത്താതെ ബാങ്ക് ഓഫ് കാനഡ: റോയിട്ടേഴ്‌സ് സർവേ

200 മീറ്റർ ബട്ടർഫ്ലൈയിൽ ലോക റെക്കോർഡ് തകർത്ത് കാനഡയുടെ കൗമാരതാരം സമ്മർ മക്കിൻ്റോഷ്

യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം അന്തരിച്ചു

ഹോർമൂസ് കടലിടുക്കിലെ കപ്പൽ ആക്രമണം: ഇറാനെതിരെ യുഎസ് വ്യോമാക്രമണം; ബഹ്‌റൈനും കുവൈറ്റും ലക്ഷ്യമിട്ട് വീണ്ടും സംഘർഷം

വാഹനപരിശോധനയ്ക്കിടെ വൻ മയക്കുമരുന്ന് വേട്ട; കാൽഗറിയിൽ രണ്ട് കൗമാരക്കാർ പിടിയിൽ

ടൊറൻ്റോ സ്റ്റീൽസിനും ജെയിനിനും സമീപം വാഹനാപകടം: 7 പേർക്ക് പരുക്ക്

Top Picks for You
Top Picks for You