newsroom@amcainnews.com

മൂന്ന് ആഴ്ചയ്ക്കിടെ നാലാം തവണയും ബ്രിട്ടിഷ് കൊളംബിയയ്ക്ക് സമീപം ഭൂചലനം

വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയ്ക്ക് സമീപം മൂന്ന് ആഴ്ചയ്ക്കിടെ നാലാം തവണയും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ബ്രിട്ടിഷ് കൊളംബിയ തലസ്ഥാനമായ വിക്ടോറിയയിൽ നിന്ന് 59 കിലോമീറ്റർ സൗത്ത്ഈസ്റ്റ് മേഖലക്ക് സമീപമാണ് ഭൂചലനം ഉണ്ടായത്. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് വാഷിംഗ്ടണിലെ പോർട്ട് ഏഞ്ചൽസ് നഗരത്തിലെ ഒളിമ്പിക് നാഷണൽ പാർക്ക് പ്രദേശത്ത് 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എർത്ത്ക്വേക്ക് കാനഡ റിപ്പോർട്ട് ചെയ്തു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിക്ടോറിയയിലും നേരിയതോതിൽ ഭൂചലനം അനുഭവപെട്ടതായും ഏജൻസി വ്യക്തമാക്കി.

അതേസമയം മാർച്ച് 3 ന് സിഡ്‌നിക്ക് സമീപം 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന് പിന്നാലെ ഫെബ്രുവരി 24 ന് പോർട്ട് ആലീസിന്
സമീപം 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ഫെബ്രുവരി 21ന് ബ്രിട്ടിഷ് കൊളംബിയ തീരദേശത്തും ലോവർ മെയിൻലാൻഡിലും ഉണ്ടായ ഭൂചലനത്തിന് പിന്നാലെ ബുധനാഴ്ച്ചയാണ് ബ്രിട്ടിഷ് കൊളംബിയയ്ക്ക് സമീപം 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്. എന്നാൽ മേഖലയിൽ സുനാമി ഭീഷണിയില്ലെന്നും ഏജൻസി വ്യക്തമാക്കി.

You might also like

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി സമ്മർദ്ദവുമായി പ്രീമിയർമാർ; പരിഷ്കരണത്തിൽ ദേശീയ ചർച്ചകൾ വേണമെന്ന് വിദഗ്ദ്ധർ

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

Top Picks for You
Top Picks for You