newsroom@amcainnews.com

കൊടക്കര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട തിരൂര്‍ സതീഷന്റെ വെളിപ്പെടുത്തലില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം

തൃശ്ശൂ‍ര്‍: കൊടക്കര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട തിരൂര്‍ സതീഷന്റെ വെളിപ്പെടുത്തലില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം. അന്വേഷണം ആവശ്യപ്പെട്ട് ഇഡിയും ഇൻകം ടാക്സും തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നൽകി. കൊടുങ്ങല്ലൂർ ഡിവൈഎസ്പി രാജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇഡി അടക്കമുള്ള ഏജൻസികൾക്ക് കത്ത് നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൃശൂർ ബിജെപി ഓഫീസിലേക്ക് കള്ളപ്പണം വന്നുവെന്നായിരുന്നു മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്‍റെ വെളിപ്പെടുത്തൽ.

2021 ഏപ്രിൽ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നു നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുണ്ടായി. തുടർന്ന് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു. തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തിൽ തൃശൂർ പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണർ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. സംഭവത്തിൽ 1,58,48,801 രൂപയാണ് വീണ്ടെടുത്തിട്ടുള്ളത്. 56,64,710 രൂപ മറ്റുള്ളവർക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി.

You might also like

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

കൈയ്യിൽ ഒരു രൂപ പോലുമില്ല! ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ജീവനക്കാരൻ

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

Top Picks for You
Top Picks for You