newsroom@amcainnews.com

മൂന്നാംവട്ടം: ഭരണത്തുടർച്ചയുമായി ഡഗ് ഫോർഡ്

ടൊറൻ്റോ : തുടർച്ചയായ മൂന്നാം തവണയും ഭരണത്തിലേറി ഡഗ് ഫോർഡും പ്രോഗ്രസീവ് കൺസർവേറ്റീവുകളും. ആകെയുള്ള 124 സീറ്റുകളിൽ 81 സീറ്റുകളിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി ലീഡ് ചെയ്യുന്നതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ, സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 63 സീറ്റുകൾ പാർട്ടി സ്വന്തമാക്കിയിട്ടുണ്ട്. 2022-ൽ പാർട്ടി 83 സീറ്റുകൾ നേടിയിരുന്നു.

പ്രതിപക്ഷമായ എൻഡിപി 27 സീറ്റുകളിലും ലീഡ് ചെയ്യുന്നു. പുതിയ ലീഡർ ബോണി ക്രോംബിയുടെ കീഴിലുള്ള ലിബറൽ പാർട്ടി, കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം ഏകദേശം ഇരട്ടിയാക്കി. പാർട്ടി 14 റൈഡിങ്ങുകളിൽ ലീഡ് ചെയ്യുകയോ തിരഞ്ഞെടുക്കപ്പെടുകയോ ചെയ്തുകൊണ്ട് ഔദ്യോഗിക പാർട്ടി പദവി തിരിച്ചുപിടിച്ചു. എന്നാൽ, മിസ്സിസാഗ ഈസ്റ്റ്-കുക്‌സ്‌വിൽ റൈഡിങ്ങിൽ മത്സരിക്കുന്ന ബോണി ക്രോംബി പ്രോഗ്രസീവ് കൺസർവേറ്റീവ് സ്ഥാനാർത്ഥി സിൽവിയ ഗ്വാൾട്ടിയേരിയോട് 1,200 വോട്ടുകൾക്ക് പരാജയപ്പെട്ടു. ലീഡർ മൈക്ക് ഷ്രൈനർ മത്സരിക്കുന്ന റൈഡിങ്ങിൽ ഉൾപ്പെടെ രണ്ട് സീറ്റുകളിൽ ഗ്രീൻ പാർട്ടിക്കാണ് ലീഡ്.

You might also like

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

കൈയ്യിൽ ഒരു രൂപ പോലുമില്ല! ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ജീവനക്കാരൻ

Top Picks for You
Top Picks for You