newsroom@amcainnews.com

അമേരിക്കൻ പൗരത്വം വേണോ? 50 ലക്ഷം ഡോളർ രൂപ മുടക്കിയാൽ മതി! സമ്പന്നരായ വിദേശ പൗരന്മാർക്ക് പൗരത്വം നൽകാൻ പുതിയ പദ്ധതിയുമായി ട്രംപ്

വാഷിംഗ്ടൺ: സമ്പന്നരായ വിദേശ പൗരന്മാർക്ക് അമേരിക്കൻ പൗരത്വം നൽകാൻ പുതിയ പദ്ധതിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 5 മില്യൺ അഥവാ 50 ലക്ഷം ഡോളർ രൂപ നൽകിയാൽ സമ്പന്നർക്ക് അമേരിക്കൻ പൗരന്മാരാകാനാകും. ഗോൾഡ് കാർഡുകൾ എന്ന പേരിലാണ് ഈ പദ്ധതിയൊരുങ്ങുന്നത്. ഇങ്ങനെ വാങ്ങിയ ഗോൾഡ് കാർഡ് പതിയെ ഗ്രീൻ കാർഡ് റെസിഡൻസി സ്റ്റാറ്റസും അമേരിക്കൻ പൗരത്വവും നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. സമ്പന്നരായ ആളുകളെ കൂടുതൽ രാജ്യത്തേക്ക് ആകർഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദേശീയ കട ബാധ്യത വേഗത്തിൽ വീട്ടാൻ ഈ പണം ഉപയോഗിച്ച് കഴിയുമെന്ന് ട്രംപ് പറഞ്ഞു. നിലവിലുള്ള ഇബി-5 ഇമിഗ്രൻ്റ് ഇൻവെസ്റ്റർ വിസയ്ക്ക് പകരമായി ഗോൾഡ് കാർഡ് അവതരിപ്പിച്ച് വിദേശ നിക്ഷേപകർക്ക് രാജ്യത്തെ സ്ഥിര താമസക്കാർ ആകാമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേ സമയം പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യക്കാർക്ക് ഗോൾഡ് കാർഡ് വാങ്ങാനാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് റഷ്യൻ പ്രഭുക്കന്മാർക്ക് യോഗ്യത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

You might also like

യുദ്ധക്കുറ്റങ്ങളെ ഭയമില്ല; ഇറാന് നേരെ ബോംബാക്രമണ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

പിയേഴ്സൺ വിമാനത്താവളത്തിലെ സ്വർണ്ണക്കവർച്ച; അർസലാൻ ചൗധരിക്ക് നാല് വർഷം തടവ് ശിക്ഷ

സാങ്കേതിക തകരാർ, ബിസെൽ സ്റ്റീം ക്ലീനറുകൾ തിരിച്ചുവിളിക്കുന്നു; കാനഡയിലും അമേരിക്കയിലുമായി പത്ത് ലക്ഷത്തിലധികം യൂണിറ്റുകൾക്ക് വിലക്ക്

എപ്സ്റ്റീൻ കേസ്: പാം ബോണ്ടി മൊഴി നൽകില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ്; തീരുമാനം തർക്കത്തിലേക്ക്

വിദേശ ബിരുദധാരികൾക്ക് കാനഡയിൽ സുവർണ്ണാവസരം; 32,000 പേർക്ക് പുതിയ ഇളവുകൾ

നാറ്റോയെ തള്ളി ട്രംപ്; പ്രതിരോധം കടുപ്പിച്ച് മാർക്ക് കാർണി; ആർട്ടിക് സുരക്ഷയിൽ കാനഡയുടെ പുതിയ നീക്കം

Top Picks for You
Top Picks for You