newsroom@amcainnews.com

ഷാജി ഏബ്രഹാം

അവൻ ഭയപ്പെട്ടു എഴുന്നേറ്റു ഓടിപ്പോയി. ഏലീയാവിനെപ്പറ്റി പറഞ്ഞിരിക്കുന്ന ഒരു വാചകമാണ്. ഏലീയാവിനു എന്താണ് പറ്റിയത് ? എന്തിനാണ് അവൻ ഓടിയൊളിച്ചതു ? ചോദ്യങ്ങൾ ധാരാളം ചോദിക്കാനുണ്ട്. ഈ പ്രതിസന്ധിയിലും അവനൊന്നു പിടിച്ചുനിൽക്കാമായിരുന്നില്ലേ ? ജീവിതത്തിൽ ഒരിക്കലെങ്കിലും ധീരത പ്രകടിപ്പിക്കാതെ എങ്ങോട്ടോ ഓടിയൊളിക്കുന്നവരുടെ എണ്ണം ഈ കാലത്തു വർദ്ധിക്കുന്നു.

FEAR എന്ന വാക്കിന് രണ്ട് വ്യാഖ്യാനങ്ങൾ ഉണ്ട്— “Forget Everything And Run” (എല്ലാം മറന്നുകളഞ്ഞു ഓടി രക്ഷപ്പെടുക) അതോ “Face Everything And Rise” (സകലവും നേരിട്ട് എഴുന്നേറ്റു നിൽക്കുക). ഈ വ്യത്യാസം മനുഷ്യന്റെ സ്വഭാവത്തെത്തന്നെ തെളിയിക്കുന്നതാണ്. ഭയത്തിനു നമ്മെ അചലരാക്കാനോ, മുന്നോട്ട് നയിക്കാനോ കഴിയും. ഈ രണ്ട് സമീപനങ്ങളിൽ ഏത് തിരഞ്ഞെടുക്കുന്നു എന്നത് ജീവിതത്തിന്റെ ദിശ തന്നെ നിർണയിക്കും.

ഭയം പലപ്പോഴും നമ്മെ അനിശ്ചിതത്വത്തിൽ എത്തിക്കും , അത് നമ്മുക്ക് ആത്മവിശ്വാസക്കുറവിനെ തരും, അല്ലെങ്കിൽ ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്ന് ഉണ്ടാകുന്ന പരാജയഭീതിയോ , തള്ളിപ്പറയപ്പെടുമോ എന്ന ഭീതിയോ മൂലം പലരും പിൻമാറാൻ ആഗ്രഹിക്കുന്നു. ഈ ശൈലി ശീലമായി മാറുമ്പോൾ ഒരുവന്റെ വളർച്ചതന്നെ മുരടിക്കും, അത് സത്യം പറയുവാൻ ഭയപ്പെടുന്ന അവസ്ഥയിലേക്ക് നമ്മെ എത്തിക്കും, തന്മൂലം അനീതിയെ ചെറുക്കാൻ കഴിയാതെ അതിനോട് ചേർന്നുപോകാൻ നമ്മെ പ്രേരിപ്പിക്കും. ചരിത്രത്തിൽ പലരും ഭയത്തിന്റെ പിടിയിലമറന്ന് മൗനം പാലിച്ചതിനാലും അതിൽനിന്നും ഒളിച്ചോടിയതിനാലും വലിയ നഷ്ടങ്ങളെ നേരിട്ടിട്ടുണ്ട്.

ഭയത്തെ വളർച്ചയ്ക്കുള്ള ഒരു പ്രചോദനമായി മാറ്റണം. ഭയം ഒരിക്കലും ഉണ്ടാവില്ല എന്നതല്ല, മറിച്ച് അതിനെ നമ്മുടെ മേൽ ചാരാൻ അനുവദിക്കില്ല എന്ന മനോഭാവത്തിൽ എത്തിച്ചേരണം. Face Everything And Rise എന്ന സമീപനം സ്വീകരിക്കുമ്പോൾ മാത്രമേ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുള്ളൂ, തന്മൂലം നാം മാനസ്സീകമായി ശക്തിപ്പെടുന്നു, നമ്മിലെ ധൈര്യം വളരുന്നതിന് അത് സഹായകരമാകുന്നു. ചരിത്രത്തിലെ പ്രചോദനമേകുന്ന മിക്ക നേതാക്കളും നവോത്ഥാന നായകന്മാരും വലിയ ഭയങ്ങളും കഠിനമായ പ്രയാസങ്ങളും നേരിട്ടിട്ടുണ്ട്. എന്നാൽ അവർ പിൻമാറാതെ മുന്നോട്ടു പോയതുമൂലം ലോകത്തെത്തന്നെ മാറ്റിമറിച്ചു.

ഭയത്തിനെ നേരിടാൻ ഒരുവൻ തീരുമാനിക്കുമ്പോൾ നിശ്ചയമായും അതിന്റെ വിലകൊടുക്കേണ്ടിവരും. സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരെ സമൂഹം പലപ്പോഴും ഒറ്റപ്പെടുത്താൻ ശ്രമിക്കും. സത്യം പറയുന്നവന്റെ നാവരിയപ്പെടാൻ സാധ്യതകൾ ഏറെയാണ്. അനീതിക്കെതിരെ പടവാൾ എടുക്കുന്നവനെതിരെ കള്ളങ്ങളുടെ ഘോഷയാത്രകൾ നടത്തപ്പെട്ടേക്കാം എങ്കിലും, സത്യത്തിനും നീതിക്കുംവേണ്ടി ഉറച്ചു നിൽക്കുന്നവർക്ക് ഉച്ചത്തിൽ പറയുവാനുള്ള ഒരാപ്തവാക്യം ഉണ്ടാകും അത് ; ഭീരു പലപ്രാവശ്യം മരിക്കുമ്പോൾ ധീരനു ഒരു മരണമേ ഉണ്ടാകൂ എന്നതാണ്. ഭയത്തെ തിരിച്ചറിയുക. താങ്കളെ ഇന്ന് ഏറ്റവും ഭയപ്പെടുത്തുന്നത് എന്താണ്? പരാജയമോ , തള്ളിപ്പറപ്പെടുമെന്നുള്ള ആശങ്കയോ , നഷ്ടപ്പെടുമോ എന്ന ഭീതിയോ ? ഇതിലേതാണ് ഭയത്തിന്റെ മൂലകാരണം മനസ്സിലാക്കുക. ഭയത്തെ മറ്റൊരു രീതിയിൽ കാണാൻ ശ്രമിക്കുക. ഭയം ഒരു തോൽവിയുടെ സൂചനയെന്നു ചിന്തിക്കാതെ, അതൊരു വെല്ലുവിളിയാണെന്ന് കരുതുക.

നാം ഒരിക്കലും ഭയപ്പെടില്ല എന്ന് കരുതാനാവില്ല , എന്നാൽ ഭയം ധൈര്യം പ്രാപിക്കുന്നതിനു തടസ്സം ആകരുത്. അവനവനിലെ വിശ്വാസം ശക്തിപ്പെടുത്തുക. നിങ്ങളുടെ ലക്ഷ്യങ്ങൾ വ്യക്തമായിരിക്കുമ്പോൾ, ഭയത്തിനു ഒരിക്കലും നിങ്ങളെ സ്വാധീനിക്കാനാവില്ല. നിലപാടുകളിൽ ഉറച്ചു നിൽക്കുന്നിടത്തോളംകാലം ആർക്കും നിങ്ങളെ തകർക്കാൻ കഴിയില്ല. ഭയത്തെ നേരിടേണ്ടിവരുമ്പോൾ ഒരു ചോദ്യം മാത്രം ചോദിക്കുക: ഒളിച്ചോടണോ ? (Forget Everything And Run) അതോ എഴുന്നേറ്റു നിൽക്കണോ? (Face Everything And Rise). ഈ തിരഞ്ഞെടുപ്പ് നമ്മുടെ ഭാവി നിർണയിക്കും. മരുഭൂമിയിലേക്ക് ഓടിപ്പോയ ഏലീയാവിനെത്തേടി ദൈവം ചെന്നു എന്നാണ് ബൈബിൾ പറയുന്നത്. കാരണം ഭയം കീഴ്പ്പെടുത്തിയവൻ മടങ്ങി വരണമായിരുന്നു തന്റെ കർമ്മമേഖയിലേക്കു.

പ്രാർത്ഥനയോടെ.

ഷാജി ഏബ്രഹാം

You might also like
Inside America's death penalty: A shocking history

അമേരിക്കയുടെ വധശിക്ഷയ്ക്കുള്ളിൽ ഞെട്ടിക്കുന്ന ഒരു ചരിത്രം

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

Top Picks for You
Top Picks for You