newsroom@amcainnews.com

മദ്യനയത്തിലെ സിഎജി റിപ്പോർട്ട് നിയമസഭയിൽ വച്ചു; 2,002 കോടി രൂപയുടെ വരുമാനം നഷ്ടം, അടിമുടി ക്രമക്കേട്

ദില്ലി: മദ്യനയത്തിലെ സിഎജി റിപ്പോർട്ട് നിയമസഭയിൽ വച്ചു. 2,002 കോടി രൂപയുടെ വരുമാനം നഷ്ടം സർക്കാരിനുണ്ടായി. അടിമുടി ക്രമക്കേടെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. മദ്യത്തിൻറെ ഗുണനിലവാരം പരിശോധിക്കുവാൻ ഒരു സംവിധാനവും ഉണ്ടായില്ല. മദ്യശാലകളുടെ ഉടമസ്ഥാവകാശത്തിൻറെ പരിധി രണ്ടിൽനിന്ന് 54 ആയി ഉയർന്നു,ഇത് വലിയ മദ്യ ലോബികൾക്ക് ഗുണം ചെയ്തു.കാബിനറ്റ് നടപടിക്രമങ്ങളുടെ ലംഘനം ഉണ്ടായി. കാബിനറ്റ് അംഗീകാരമില്ലാതെ വലിയ ഇളവുകൾ അനുവദിച്ചു. എംസിഡി, ഡിഡിഎ അനുമതിയില്ലാതെ ജനവാസ കേന്ദ്രങ്ങളിൽ മദ്യകടകൾ വ്യാപകമായി തുറന്നുവെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

ദില്ലി നിയമസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷനേതാവ് അതിഷി ഉൾപ്പെടെ എഎപി എംഎൽമാരെ മാർഷൽമാരെ വിളിച്ച് സഭയിൽ നിന്ന് പുറത്താക്കി.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിആർ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിനെയും ചിത്രങ്ങൾ ബിജെപി മാറ്റിയെന്ന് ആരോപിച്ചാണ് എഎപി സഭയിൽ പ്രതിഷേധിച്ചത്. ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടയിലും അതിഷി, ഗോപാൽ റായ് ഉൾപ്പെടെ നേതാക്കൾ ബഹളം തുടർന്നു. തുടർന്ന് മാർഷൽമാരെ വിളിച്ച് ഇവരെ സഭയിൽ നിന്ന് സ്പീക്കർ വിജേന്ദ്രഗുപ്ത പുറത്താക്കി.

നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച് എന്ന് വ്യക്തമാക്കി അതിഷി ഉൾപ്പെടെ 12 എംഎൽഎമാരെ സഭയിൽ നിന്ന് ഒരു ദിവസത്തേക്ക് സ്പീക്കർ സസ്പെൻഡ് ചെയ്തു. എഎപി സർക്കാരിന്റെകാലത്തെ അഴിമതി അന്വേഷിക്കുമെന്ന് ലഫ്റ്റനൻറ് ഗവർണ്ണർ പ്രഖ്യാപിച്ചു. പുറത്താക്കിയ എംഎൽഎമാർ നിയമസഭക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മോദിയാണോ അംബ്ദേക്കറാണോ വലുതെന്ന് ബിജെപി മറുപടി പറയണമെന്ന് അതിഷി ആവശ്യപ്പെട്ടു.

You might also like

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

Anthropic breaches spark White House Al reporting mandate

ആന്ത്രോപിക്കിന്റെ (Anthropic) സുരക്ഷാ വീഴ്ചകളെത്തുടർന്ന് വൈറ്റ് ഹൗസ് എ.ഐ റിപ്പോർട്ടിംഗ് നിർബന്ധമാക്കി

Quebec election win for separatists could crimp Carney's response to Trump

ക്യുബെക് തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം ട്രംപിനുള്ള കാർണിയുടെ പ്രതികരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

Canadian dollar hits 18-month low as jobs data clips rate hike bets

തൊഴിൽ കണക്കുകൾ പുറത്തുവന്നതോടെ പലിശ നിരക്ക് വർദ്ധനയ്ക്കുള്ള സാധ്യത കുറഞ്ഞു; കനേഡിയൻ ഡോളർ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Top Picks for You
Top Picks for You