newsroom@amcainnews.com

വെഞ്ഞാറമൂട്ടിലെ ക്രൂരകൊലപാതക പരമ്പര: കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന്, പ്രത് അഫ്നാന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി; വിവാഹത്തിന് വീട്ടുകാർക്ക് സമ്മതച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ക്രൂരകൊലപാതക പരമ്പരയിൽ ഞെട്ടി കേരളം. കൊല്ലപ്പെട്ട സൽമബീവി, അഫ്സാൻ, ലത്തീഫ്, ഷാഹിദ, ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള ഉമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. പ്രത് അഫ്നാന്റെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. സാമ്പത്തിക ബാധ്യതയെത്തുടർന്നാണ് കൂട്ടകൊല എന്നാണ് അഫ്നാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഇന്നലെ രാവിലെ 10നും 6നും ഇടയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൊലപാതക പരമ്പര.

കേരളത്തെ നടുക്കിയ തിരുവനന്തപുരത്തെ കൂട്ടക്കൊലയിൽ അഫ്നാനും പെൺകുട്ടിയും തമ്മിൽ ഉള്ള ബന്ധം പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നു എന്നായിരുന്നു ഫർസാനയുടെ ബന്ധു താഹ പറയുന്നത്. വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നു. പ്രണയബന്ധം പെൺകുട്ടി വീട്ടിൽ പറഞ്ഞിരുന്നു. പെൺകുട്ടി ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങിയത് മൂന്നരയോടെയാണ്. ട്യൂഷൻ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അഫ്നാനൊപ്പം ബൈക്കിൽ പോകുന്നത് കണ്ടിരുന്നുവെന്നും താഹ പറഞ്ഞു.

You might also like

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

Top Picks for You
Top Picks for You