newsroom@amcainnews.com

വൈദ്യുതക്കസേരയിലിരുന്ന് ‘ജീവനോടെ പുഴുങ്ങാനും’ വിഷം കുത്തിവച്ച് ‘നീണ്ടുനിൽക്കുന്ന ഭീകര വേദന’ സഹിക്കാനും താൽപര്യമില്ല; എന്നെ വെടിവച്ചു കൊന്നാൽ മതിയെന്ന് യുഎസ് കോടതിയോട് പ്രതി

കൊളംബിയ: യുഎസിലെ സൗത്ത് കാരലൈനയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബ്രാഡ് സിഗ്​മൻ (67) തിരഞ്ഞെടുത്തത് വെടിയേറ്റുള്ള മരണം. മാർച്ച് 7നാണ് സിഗ്​മന്റെ വധശിക്ഷ നടപ്പാക്കുന്നത്. 15 വർഷത്തിനു ശേഷമാണ് യുഎസിൽ വെടിയുതിർത്തുള്ള വധശിക്ഷ നടപ്പാക്കുന്നത്. സൗത്ത് കാരലൈനയിൽ ആദ്യമായാണ് ഇങ്ങനെ വധശിക്ഷ നടപ്പാക്കുന്നത്. വിഷം കുത്തിവച്ചും വൈദ്യുതക്കസേരയിലിരുത്തി ഷോക്കടിപ്പിച്ചുമാണ് പ്രധാനമായും യുഎസിൽ വധശിക്ഷ നടപ്പാക്കുന്നത്. ഷോക്കടിപ്പിച്ചുള്ള വധശിക്ഷയാണ് പ്രത്യേകമായി മറ്റേതെങ്കിലും ആവശ്യപ്പെട്ടില്ലെങ്കിൽ നടപ്പാക്കുന്നത്.

വൈദ്യുതക്കസേരയിലിരുന്ന് ‘ജീവനോടെ പുഴുങ്ങാനും’ വിഷം കുത്തിവച്ച് ‘നീണ്ടുനിൽക്കുന്ന ഭീകര വേദന’ സഹിക്കാനും താൽപര്യമില്ലെന്ന് സിഗ്​മൻ കോടതിയെ അറിയിച്ചു. ഉള്ളതിൽ ‘ഏറ്റവും മികച്ചതാ’ണ് സിഗ്​മൻ തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.മുൻ പങ്കാളിയായ റബേക്ക ബാർബറയുടെ മാതാപിതാക്കളെ ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലാണ് സിഗ്​മന് കോടതി വധശിക്ഷ നൽകിയത്. തുടർന്ന് തോക്കുചൂണ്ടി റബേക്കയെ തട്ടിക്കൊണ്ടുപോയി. 2001ലാണ് സംഭവം.കസേരയിലിരുത്തി കൈകാലുകൾ കെട്ടിയ ശേഷം 15 അടി അകലെ നിന്ന് ഒരു ചെറിയ ദ്വാരം വഴി 3 പേരടങ്ങുന്ന സംഘം നെഞ്ചിൽ വെടിവയ്ക്കുകയാണ് ചെയ്യുക. 2022 ൽ 54,000 ഡോളർ ചെലവാക്കിയാണ് സൗത്ത് കാരലൈനയിൽ ഇതിനുള്ള സംവിധാനം ഒരുക്കിയത്. യുഎസിൽ മുൻപ് 3 പേരുടെ വധശിക്ഷ ഇങ്ങനെ നടപ്പാക്കിയിട്ടുള്ളത്.

You might also like

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ലാൻഡിംഗിനിടെ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചു: രണ്ട് പൈലറ്റുമാർ മരിച്ചു, 41 പേർ ആശുപത്രിയിൽ

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

Top Picks for You
Top Picks for You