newsroom@amcainnews.com

അധ്യാപകൻറെ മർദ്ദനമേറ്റ് ഒന്നാം ക്ലാസുകാരൻറെ ചെവിയിൽ ആന്തരിക രക്തസ്രാവം; കേസെടുത്ത് പൊലീസ്

ദില്ലി: ഒന്നാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. വടക്കുകിഴക്കൻ ദില്ലിയിലെ ശ്രീരാം കോളനിയിലെ നഗർ നിഗം ​​സ്‌കൂളിലെ അധ്യാപകനെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ഫെബ്രുവരി 17 നാണ് അധ്യാപകൻ കുട്ടിയെ മർദ്ദിച്ചത്. എന്നാൽ ഒരു ദിവസം കഴിഞ്ഞാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അധ്യാപകനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

അധ്യാപകൻറെ മർദ്ദനമേറ്റ് ഒന്നാം ക്ലാസുകാരൻറെ ചെവിയിൽ ആന്തരിക രക്തസ്രാവം ഉണ്ടായെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. കുട്ടിയെ മാതാവ് ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയത്. പുറത്ത് പരിക്കുകളുണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് അധ്യാപകനെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ കുട്ടിയുടെ അമ്മ തയ്യാറായില്ല. ഭർത്താവ് ബിസിനസ് സംബന്ധമായ കാര്യങ്ങൾക്കായി യാത്രയിലാണെന്നും അതിനാൽ തനിക്ക് സംസാരിക്കാനാവില്ലെന്നുമാണ് മാതാവ് പ്രതികരിച്ചത്.

You might also like

7 ജില്ലകളിൽ യെല്ലോ അലർട്ട്; മേയ് 26-ന് കാലവർഷം എത്തുന്നതുവരെ മഴ തുടരും

പ്രധാനമന്ത്രിയുടെ കാലാവധി പരിമിതപ്പെടുത്താൻ ഹംഗറിയിലെ ഭരണകക്ഷിയായ ‘തിസ്സ’ പാർട്ടിയുടെ നീക്കം

മെമ്മോറിയല്‍ ദിനത്തില്‍ യുഎസിൽ കനത്ത മഴയ്ക്ക് സാധ്യത: മിസിസിപ്പിയിലും അലബാമയിലും പ്രളയ മുന്നറിയിപ്പ്

ഉമർ ഖാലിദിന് ഡൽഹി ഹൈക്കോടതി 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു

വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ‘തകിടം മറിക്കാൻ’ ഈ പോഷകത്തിന് കഴിഞ്ഞേക്കും; ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ അത്ഭുതപ്പെടുത്തുന്നത്

ക്യാമറൂൺ ക്രോയുടെ ‘ദി അൺകൂൾ’ (The Uncool) എന്ന ഓർമ്മക്കുറിപ്പ് നിങ്ങളെ അങ്ങേയറ്റം വികാരാധീനരാക്കും!

Top Picks for You
Top Picks for You