newsroom@amcainnews.com

പുതിയ എഐ ചാറ്റ്ബോട്ടുമായി മസ്‌കിന്റെ എക്സ്; ‘ഗ്രോക് 3’ ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐയെന്ന് മസ്‌കിന്റെ വിശേഷണം

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്സ് വികസിപ്പിച്ചെടുത്ത ആദ്യ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ പുറത്തിറക്കി. ഉദ്ഘാടന വേളയില്‍ ചാറ്റ്ബോട്ടിന്റെ ലൈവ് ഡെമോയും സവിശേഷതകള്‍ എന്തൊക്കയാണെന്നും മസ്‌കും സംഘവും വെര്‍ച്വലായി വിശദീകരിച്ചു. ‘ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ’ എന്നാണു ഗ്രോക് 3ക്ക് മസ്‌ക് നല്‍കിയിരിക്കുന്ന വിശേഷണം.

ആദ്യഘട്ടമായി മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിലെ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമായിട്ടുണ്ട്. പല അക്കൗണ്ടുകളിലെ പോസ്റ്റുകള്‍ക്കും വലതുവശത്തായി ഗ്രോക് എഐ ചിഹ്നം കൊടുത്തിട്ടുണ്ട്. ഈ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ ആ പോസ്റ്റിനെക്കുറിച്ചു ഗ്രോക് എഐയുടെ വിശദീകരണം വായിക്കാം. എക്‌സിലെ പ്രീമിയം പ്ലസ് സബ്‌സ്‌ക്രൈബേര്‍സിനാണ് ആദ്യഘട്ടത്തില്‍ ഗ്രോക് 3ന്റെ അത്യന്താധുനിക ഫീച്ചറുകള്‍ പരീക്ഷിക്കാന്‍ അവസരം കിട്ടുക.

നിര്‍മിത ബുദ്ധി ഏറ്റവും വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന കമ്പനികളില്‍ ഒന്നായ ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍എഐയുടെ മുഖ്യ എതിരാളിയായിരിക്കും ഗ്രോക് 3. നിലവിലുള്ള എല്ലാ എഐ പ്ലാറ്റ്ഫോമുകളെയും പിന്തള്ളുന്ന പ്രകടനമായിരിക്കും ഗ്രോക് 3 നടത്തുകയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

You might also like

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

Top Picks for You
Top Picks for You