newsroom@amcainnews.com

ടൊറൻ്റോയിൽ വിമാനം തകർന്നു വീണു: 15 പേർക്ക് പരുക്ക്

ടൊറൻ്റോ : പിയേഴ്‌സൺ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഡെൽറ്റ എയർ ലൈൻസ് വിമാനം തകർന്നു വീണ് 15 പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മറ്റ് 12 രോഗികളെ നിസാര പരുക്കുകളോടെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. മിനിയാപൊളിസിൽ നിന്ന് ടൊറൻ്റോയിലേക്ക് വരികയായിരുന്ന ബൊംബാർഡിയെ സിആർ 900 എന്ന വിമാനം ലാൻഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. 76 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ഡെൽറ്റ എയർലൈൻസ് പറയുന്നു.

അതേസമയം, അപകടത്തെത്തുടർന്ന് ടൊറൻ്റോ വിമാനത്താവളത്തിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. ടൊറൻ്റോയിലേക്കുള്ള നിരവധി വിമാനങ്ങളും ഒട്ടാവ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുന്നു. കുറഞ്ഞത് നാല് വിമാനങ്ങളെങ്കിലും അവിടെ ഇറങ്ങിയിട്ടുണ്ട്.

You might also like
Sex Crimes and Financial Fraud: US Submits Request to Extradite Philippine Religious Leader

ലൈംഗികക്കുറ്റങ്ങളും സാമ്പത്തിക തട്ടിപ്പും: ഫിലിപ്പീൻസ് മതനേതാവിനെ വിട്ടുകിട്ടാൻ യു.എസ് അപേക്ഷ നൽകി

കരടിയുടെ ആക്രമണം: ബിസി സ്ക്വാമിഷ്-ലിലൂറ്റ് സ്വദേശിനി വയോധിക ഗുരുതരാവസ്ഥയിൽ

പുതിയ എക്സ്പ്രസ് എൻട്രി കാറ്റഗറികൾ: പൊതുജനാഭിപ്രായം തേടി ഐആർസിസി

ടോറികൾക്ക് തിരിച്ചടി: അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി കൺസർവേറ്റീവ് എംപി

അമേരിക്കൻ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് ജർമ്മനിയിൽ പിടിയിൽ

തപസ്യ നയാഗ്ര കർക്കിടക വാവ് ബലി ഓഗസ്റ്റ് 12-ന്

Top Picks for You
Top Picks for You