newsroom@amcainnews.com

വിനിപെഗിൽ വഴിയിലൂടെ നടന്നുപോയ മുപ്പത്തിനാലുക്കാരിയെ ആക്രമിച്ചു; നാല്പത്തിയാറുകാരനായ പ്രതി പിടിയിൽ

വിനിപെഗ്: നഗരത്തിൽ മുപ്പത്തിനാലുക്കാരിയായ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് വിനിപെഗ് പൊലീസ്. വെള്ളിയാഴ്ച രാവിലെ ലില്ലി സ്ട്രീറ്റിന് സമീപമുള്ള റൂപർട്ട് അവന്യൂവിലാണ് യുവതി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ നാല്പത്തിയാറുകാരനായ മൈക്കൽ ആൻഡ്രൂ ലാച്ചൻസിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവസ്ഥലത്തുകൂടി നടന്നുപോവുകയായിരുന്ന യുവതിയെ ഇയാൾ ശാരീരികമായി ആക്രമിക്കുകയായിരുന്നു.

ആക്രമത്തിനിടെ നിലത്ത് വീണ യുവതിയെ പ്രതി വീണ്ടും മർദ്ധിച്ചു. സമീപവാസികൾ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സ്ത്രീക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും വൈദ്യസഹായം ആവശ്യമില്ലെന്നും പൊലീസ് പറയുന്നു. മൈക്കൽ ആൻഡ്രൂ ലാച്ചൻസിനെതിരെ ആക്രമണം, ഉപദ്രവിക്കൽ, പ്രൊബേഷൻ ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെടൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

You might also like

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

Top Picks for You
Top Picks for You