newsroom@amcainnews.com

സ്ത്രീവിരുദ്ധ പരാമർശം: ബ്രിട്ടിഷ് ആരോഗ്യ സഹമന്ത്രി പുറത്ത്

ലണ്ടൻ : വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വംശീയ, ജൂതവിരുദ്ധ, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ ബ്രിട്ടിഷ് ആരോഗ്യ സഹമന്ത്രി ആൻഡ്രൂ ഗ്വിന്നിനെ പുറത്താക്കി. മന്ത്രിയെ ലേബർ പാർട്ടിയിൽനിന്നും പുറത്താക്കിയതായി ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അറിയിച്ചു.

വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ പരാമർശങ്ങൾ മാധ്യമങ്ങളിൽ വന്നതോടെ ഗ്വിൻ ക്ഷമാപണം നടത്തിയിരുന്നു. പരാതിയുമായി മന്ത്രിയെ സമീപിച്ച സ്വന്തം മണ്ഡലത്തിലെ 72 വയസ്സുള്ള വയോധിക അപമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത തിരഞ്ഞെടുപ്പിനു മുൻപ് അവർ തട്ടിപ്പോയാൽ മതിയായിരുന്നെന്നായിരുന്നു മന്ത്രിയുടെ കമൻ്റ്. ലേബർ കൗൺസിലർമാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് മന്ത്രി കമൻ്റിട്ടത്.

You might also like

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

പ്രൊഫ. എം.കെ സാനു അന്തരിച്ചു

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

Top Picks for You
Top Picks for You