newsroom@amcainnews.com

ബാക്ടീരിയ സാധ്യത: അമിക്ക ഷാംപൂ, കണ്ടീഷണർ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

ഓട്ടവ: പ്ലൂറാബാക്റ്റർ ജെർഗോവിയ ബാക്ടീരിയ സാധ്യത കണക്കിലെടുത്ത്‌ പതിനായിരക്കണക്കിന് അമിക്ക ഷാംപൂ, കണ്ടീഷണർ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. ചെറിയ 20 എംഎൽ ഡ്യുവോ സെറ്റ് ഉൾപ്പെടെ 2023 മെയ് മുതൽ 2024 നവംബർ വരെ വിറ്റഴിച്ച വിവിധ വലിപ്പത്തിലുള്ള അമിക മിറർബോൾ ഹൈ ഷൈൻ + പ്രൊട്ടക്റ്റ് ഷാംപൂ, കണ്ടീഷണർ എന്നിവയാണ് തിരിച്ചുവിളിച്ചത്. ആരോഗ്യപ്രശ്നങ്ങളോ രോഗപ്രതിരോധ ശേഷി കുറവോ ഉള്ള ആളുകൾക്ക് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നതായി ഏജൻസി പറയുന്നു.

60 മില്ലി, 1 ലിറ്റർ, 275 മില്ലി, 500 മില്ലി എന്നീ വലുപ്പത്തിലുള്ള ഷാംപൂ ബോട്ടിലുകളും തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. കാനഡയിൽ ജനുവരി 27 മുതൽ ദുർഗന്ധം വമിക്കുന്നതായി ബന്ധപ്പെട്ട് 48 പരാതികളും ചർമ്മത്തിൽ അലർജി ഉണ്ടാക്കിയതായുള്ള 2 പരാതികളും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.യുഎസ് നിർമ്മിത ഉൽപ്പന്നത്തിന്റെ ഏകദേശം 95,000 യൂണിറ്റുകൾ കാനഡയിലെ സെഫോറ, വാൾമാർട്ട്, ആമസോൺ, വെൽ.സി.എ, ഇവല്യൂഷൻ ബ്യൂട്ടി, ബ്ലെൻഡ് ബോക്സ്, കോസ്റ്റൽ ബ്യൂട്ടി, ഇൻഡസ്ട്രിയ കോയിഫ്യൂർ, ലിവിയ ബ്യൂട്ടി, ബ്യൂട്ടി സെൻസ്തുടങ്ങിയ റീട്ടെയിലർമാർ വഴി വിറ്റഴിച്ചതായി ഹെൽത്ത് കാനഡ പറയുന്നു .

തിരിച്ചുവിളിച്ച ഉൽപ്പന്നത്തിന്റെ ഉപയോഗം ഉടനടി നിർത്താനും വാങ്ങിയ സ്ഥലത്ത്‌ തിരികെ നൽകാനും ഉപഭോക്താക്കളോട് നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് 1-888-262-3713 എന്ന നമ്പറിലോ അമികയുമായി ബന്ധപ്പെടാം അല്ലെങ്കിൽ mirrorball@rqa-inc.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം, അല്ലെങ്കിൽ കമ്പനി വെബ്‌സൈറ്റ് സന്ദർശിക്കാം.

You might also like

പരീക്ഷാ വിവാദങ്ങൾക്കിടയിൽ ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പിഎസ്‌സി തീരുമാനം; ഉത്തരവിറങ്ങി

ആകാശത്ത് വച്ച് വാതിൽ തുറന്ന് ഇൻസ്ട്രക്ടർ ചാടിമരിച്ചു: വിമാനം ഒറ്റയ്ക്ക് നിലത്തിറക്കി 26-കാരി

വാഹനപരിശോധനയ്ക്കിടെ വൻ മയക്കുമരുന്ന് വേട്ട; കാൽഗറിയിൽ രണ്ട് കൗമാരക്കാർ പിടിയിൽ

ഫിഫ ലോകകപ്പ്: ഗ്രൂപ്പ് ഘട്ടം പൂർത്തിയായി; ഇനി പോയിന്റ് പട്ടികയില്ല, ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ പുരോഗമിക്കുന്നു

കമ്പനിപ്പുഴയിൽ മീൻപിടിത്തം സജീവം; വൻ മീനുകളുമായി ഉൾനാടൻ മത്സ്യത്തൊഴിലാളികൾ

കാനഡയിൽ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളിൽ കാൽഗറി ഒന്നാമത്

Top Picks for You
Top Picks for You