newsroom@amcainnews.com

ആഴ്ചകൾ നീണ്ട ചർച്ചകൾ സമവായത്തിലെത്തിയില്ല; ഹോണ്ടയുമായുള്ള ലയന കരാറിൽനിന്ന് നിസ്സാൻ പിന്മാറിയതായി റിപ്പോർട്ട്

ടോക്യോ: ആഗോള മത്സരക്ഷമത വീണ്ടെടുക്കുന്നതിനായി ഇരു ബ്രാൻഡുകളും സംയോജിപ്പിച്ച് മുന്നേറുന്നതിനായി ഹോണ്ട മോട്ടോർ കമ്പനിയുമായി ചേർന്ന് ഒപ്പുവെച്ച കരാറിൽനിന്ന് നിസ്സാൻ മോട്ടോർ കമ്പനി പിന്മാറിയതായി ബുധനാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടൈ-അപ്പിന്റെ നിബന്ധനകൾ ഇരുകമ്പനികളും ചർച്ച ചെയ്തുവരികയായിരുന്നു. പരസ്പരം മത്സരിച്ചിരുന്ന ഹോണ്ടയും നിസ്സാനും കരാർ പ്രകാരം ഒന്നായി ചേർന്നുകൊണ്ട് വിപണിയെ നേരിടാനും 2026ൽ രണ്ട് ബ്രാൻഡുകളെയും ഒരൊറ്റ ഹോൾഡിംഗ് കമ്പനിയുടെ കീഴിൽ കൊണ്ടുവരുകയും ചെയ്യുമായിരുന്നു.

എന്നാൽ ഏഴ് ആഴ്ചയോളം ചർച്ചകൾ നടത്തിയിട്ടും പ്രധാനപ്പെട്ട പലകാര്യങ്ങളിലും യോജിപ്പിലോ സമവായത്തിലോ എത്താൽ രണ്ടുകമ്പനികൾക്കും കഴിഞ്ഞില്ല. അതോടെ ജപ്പാനിലെ വാഹന വ്യവസായത്തിൽ പുതുചരിത്രമാകുമായിരുന്ന പങ്കാളിത്ത ശ്രമങ്ങൾക്ക് അവസാനമായി. കരാർ പരാജയപ്പെട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടോക്കിയോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിസാന്റെ ഓഹരികളുടെ വ്യാപാരം നിർത്തിവച്ചു. ഹോണ്ടയുടെ ഓഹരികൾ 12% വരെ ഉയർന്നപ്പോൾ നിസ്സാൻ 6.4% വരെ ഇടിഞ്ഞു.

You might also like

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

Top Picks for You
Top Picks for You