newsroom@amcainnews.com

ലോകത്തിലെ ഏറ്റവും ഉയരമുള്ള റിസോർട്ട് ഇനി ദുബായിൽ

ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റിസോർട്ട് എന്ന റെക്കോർഡും ദുബായ്ക്ക് സ്വന്തം. ‘തെർമ് ദുബായ്’ എന്ന് പേരിട്ടിരിക്കുന്ന റിസോർട്ട് 2028-ൽ നിർമ്മാണം പൂർത്തിയാകും. 200 കോടി ദിർഹത്തിന്റെ (ഏകദേശം 4742 കോടി രൂപ) പദ്ധതിക്ക് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

പ്രതിവർഷം 17 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കുന്ന ‘തെർമ് ദുബായ്’ റിസോർട്ട് സബീൽ പാർക്കിൽ 100 മീറ്റർ ഉയരത്തിലും അഞ്ചുലക്ഷം ചതുരശ്രമീറ്റർ വിസ്തീർണത്തിലുമാണ് പടുത്തുയർത്തുന്നത്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിചികിത്സാമേഖലകൾ, തെർമൽ പൂളുകൾ, വിശ്രമത്തിനായി പ്രത്യേക നിലകൾ എന്നിങ്ങനെ ലോകോത്തര സൗകര്യങ്ങളുമുണ്ടാകും. സ്റ്റാർ റസ്റ്ററന്റ്, 18 മീറ്റർ ഉയരമുള്ള മൂന്ന് വെള്ളച്ചാട്ടങ്ങൾ, 4500 ചതുരശ്രയടി വിസ്തീർണത്തിൽ ഇൻഡോർ, ടെറസ് പൂളുകൾ, 15 വാട്ടർ സ്ലൈഡുകൾ, ആർട്ട് ഇൻസ്റ്റലേഷനുകൾ തുടങ്ങിയവയാണ് മറ്റ്‌ ആകർഷണങ്ങൾ.

You might also like

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

Top Picks for You
Top Picks for You