newsroom@amcainnews.com

വെറുതേ 2 വർഷം അങ്ങോട്ടും ഇങ്ങോട്ടും നടത്തി, പണവും കൊടുത്തില്ല; ഒടുവിൽ കോടതി ഇടപെട്ടു ഇൻഷുറൻസ് തുകയായി ഒൻപത് ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നൽകണം

മലപ്പുറം: അപകടത്തിൽപെട്ട വാഹനത്തിന് രണ്ട് വർഷമായി ഇൻഷുറൻസ് അനുവദിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ലെന്ന പരാതിയിൽ പരാതിക്കാരന് ഇൻഷുറൻസ് തുകയായി ഒൻപത് ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവായി. മലപ്പുറം പന്തലൂർ കടമ്പോട് സ്വദേശി ഷിബുവിന്റെ കാർ 2022 മെയ് 30 നാണ് മഞ്ചേരിയിൽ വച്ച് അപകടത്തിൽപെട്ട് പൂർണ്ണമായി തകർന്നത്.

അപകടം നടന്ന് രണ്ടാഴ്ചക്കകം വാഹനം വർക്ക്‌ഷോപ്പിൽ എത്തിച്ചിരുന്നു. എന്നാൽ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് അനുവദിക്കാൻ തയ്യാറാകാത്തതിനാൽ വാഹനം റിപ്പെയർ ചെയ്യാനായില്ല. ഒരു വർഷമായിട്ടും തുക അനുവദിക്കാതെ ഇരുന്നതിനാലാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. വാഹനം ഓടിക്കുമ്പോഴുള്ള നിയമങ്ങൾ പാലിച്ചിട്ടില്ലെന്നും മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് നിലവിലുണ്ടെന്നും ഈ കേസിൽ വിധി വന്നാലാണ് ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടോ എന്ന് തീരുമാനിക്കാനാവുകയുള്ളു എന്നുമാണ് കമ്പനി വാദിച്ചത്.

റിപ്പയർ ചെയ്യാതെ വർക്ക്‌ഷോപ്പിൽ വാഹനം കിടക്കുന്നതിനാൽ പ്രതിദിനം 750 രൂപ വാടക നൽകണമെന്ന് വർക്ക്‌ഷോപ്പ് ഉടമയും ആവശ്യപ്പെട്ടു. രേഖകൾ പരിശോധിച്ച കമ്മീഷൻ ഇൻഷുറൻസ് വൈകിക്കുന്നതിന് മതിയായ കാരണമില്ലെന്ന് കണ്ടെത്തി. പരാതിക്കാരന് ഇൻഷുറൻസ് തുകക്കും നഷ്ടപരിഹാരത്തിനും നിർദേശിച്ചു.

കൂടാതെ വാഹനം വർക്ക് ഷോപ്പിൽ നിന്നും കമ്പനി എടുത്തു മാറ്റണമെന്നും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡൻറും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ ഒൻപത് ശതമാനം പലിശയും നൽകണം. യൂണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് വിധി നടപ്പാക്കേണ്ടത്.

You might also like

ഐവിഎഫ് പ്രോഗ്രാം: അപേക്ഷ സ്വീകരിക്കാൻ ആരംഭിച്ച് ബ്രിട്ടിഷ് കൊളംബിയ

ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്നു; മെറ്റ സിഇഒ മാർക്ക് സക്കർബെർഗിനെ ട്രംപ് പുറത്തിറക്കിയതായി റിപ്പോർട്ടുകൾ

അമേരിക്കയിലെ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്നതിനുള്ള പ്രവേശന ഫീസ് വർധിപ്പിക്കുന്നതായി റിപ്പോർട്ട്; കാനേഡിയൻ സന്ദർശകർ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാരികൾക്കും ബാധകം

ആപ്പ് അധിഷ്ഠിത തൊഴിലാളികൾക്ക് നാഴികക്കല്ല്; വിക്ടോറിയയിലെ ഊബർ റൈഡ്-ഹെയ്‌ലിംഗ് ഡ്രൈവർമാർക്ക് യൂണിയൻ പദവി

ഹൈഡ്രോ-കെബെക്കിനെ ക്ലൗഡിന്‍ ബുഷാര്‍ഡ് നയിക്കും

റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി; മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

Top Picks for You
Top Picks for You