newsroom@amcainnews.com

കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു വ്യാജ പരസ്യങ്ങൾ; പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ നിക്ഷേപ തട്ടിപ്പ് വർദ്ധിക്കുന്നതായി പൊലീസ്, വഞ്ചിക്കപ്പെട്ടാൽ ഒരുമണിക്കൂറിനകം വിവരം അറിയിക്കണം

തിരുവനന്തപുരം: പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ നിക്ഷേപ തട്ടിപ്പ് വർദ്ധിക്കുന്നതായി സംസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. കൂടുതൽ ലാഭം വാഗ്ദാനം ചെയ്തതുകൊണ്ടുള്ള വ്യാജ പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങളിൽ ഈ മേഖലയിലെ പ്രമുഖരുടെ വ്യാജ വീഡിയോ എ.ഐ സഹായത്തോടെ നിർമ്മിച്ച് പ്രചരിപ്പിച്ചാണ് ഇവർ വിശ്വാസം നേടിയെടുക്കുന്നത്.

ഇത്തരം പരസ്യങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുന്നവരെ ട്രേഡിംഗ് പഠിപ്പിക്കാൻ എന്ന വ്യാജേന വാട്സ്ആപ്, ടെലഗ്രാം ഗൂപ്പുകളിൽ അംഗങ്ങൾ ആക്കുകയും ചെയ്യുന്നു. ഇൻസ്റ്റിറ്റ്യൂഷൻ ട്രേിഡിങ് /ഐപിഒ ഇൻവെസ്റ്റ്മെൻറ് എന്നീ വ്യാജേന തട്ടിപ്പുകാർ കൃത്രിമമായി നിർമിച്ച വ്യാജ വെബ്സൈറ്റുകളിൽ അക്കൗണ്ട് തുടങ്ങാൻ നിർബന്ധിക്കുകയും നിക്ഷേപകരെ കൊണ്ട് നിക്ഷേപിപ്പിക്കുകയും ചെയ്യുന്നു.

തുടക്കത്തിൽ നിക്ഷേപിച്ച തുക പിൻവലിക്കാൻ കഴിയുന്നതോടെ സ്ഥാപനത്തിൻറെ വിശ്വാസ്യത വർദ്ധിക്കുന്നു. തുടർന്ന് കൂടുതൽ വിലക്കിഴിവുള്ള സ്റ്റോക്ക് ട്രേഡ് ചെയ്യുന്നതിനും/ ഐപിഒ വാങ്ങുന്നതിനും കൂടുതൽ നിക്ഷേപം നടത്തുന്നു. സ്റ്റോക്ക് വിൽക്കാൻ അനുവദിക്കാതെയും ദീർഘകാലത്തേക്ക് സ്റ്റോക്കുകൾ കൈവശം വയ്ക്കുവാനും തട്ടിപ്പുകാർ നിക്ഷേപകരെ നിർബന്ധിക്കുന്നു. നിക്ഷേപം പിൻവലിക്കാൻ കൂടുതൽ തുക ആവശ്യപ്പെകയും ചെയ്യുന്നു. ഒടുവിലാണ് ഇത് ഒരു സാമ്പത്തിക തട്ടിപ്പാണെന്ന് നിക്ഷേപകർ തിരിച്ചറിയുന്നത്.

ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പൊലീസിനെ അറിയിക്കണെന്നും സംസ്ഥാന പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

You might also like

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ദുരന്തം: രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം; വീണ ജോർജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോ​ഗികളുടെ പ്രതികരണം

കാട്ടുതീ ബാധിതർക്ക് ഔദ്യോഗിക രേഖകൾ സൗജന്യമായി നൽകും; കാനഡ സർക്കാർ

കാനഡയിൽ ഇന്ത്യൻ വംശജർ വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നു

അഹ്മദാബാദ് വിമാനാപകടം: മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ വിദേശ രാജ്യങ്ങളിലെ കോടതി നടപടികളിലേക്കും കടക്കുന്നതായി റിപ്പോർട്ട്

ഗാസയില്‍ പാല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ പട്ടിണിയില്‍

Top Picks for You
Top Picks for You