newsroom@amcainnews.com

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വാർത്തകളിൽ നിറഞ്ഞപ്പോൾ, അതുക്കുംമേലേ… സൈബർ ലോകം തേടിയത് ആ സുന്ദരനായ സബ് കളക്ടറെ! ആ ഇൻസ്റ്റ ഐ‍ഡി ഒന്നുകിട്ടുമോ എന്ന് ആരാധകർ…

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. സംഭവം വലിയ വാർത്തയും വിവാദവും ആയതോടെ ട്രോളുകളും മീമുകളും എല്ലാം ഇൻസ്റ്റാഗ്രാമിൽ സജീവമായി. ഇതിനിടെ സൈബർ ലോകമാകെ തേടുന്നത് തിരുവനന്തപുരം സബ് കളക്ടർ ആരാണെന്നാണ്. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ‘സമാധി സ്ഥലം’ സന്ദർശിക്കാൻ എത്തിയ സബ് കളക്ടർ അതിവേഗം വൈറലായി മാറി. ഈ സുന്ദരൻ കളക്ടർ ആരാണെന്ന് ചോദ്യങ്ങൾ വാർത്താ മാധ്യമങ്ങളുടെയെല്ലാം റീലുകൾക്ക് താഴെ കമൻറുകളായി നിറയാനും തുടങ്ങി.

ആൽഫ്രഡ് ഒ.വി. ആണ് വൈറൽ ആയി മാറിയ ആ സബ് കളക്ടർ. ആൽഫ്രഡ് 2022ലാണ് ഐഎഎസ് എന്ന സ്വപ്നം നേടിയെടുക്കുന്നത്. അതിന് മുമ്പുള്ള വർഷം സിവിൽ സർവീസ് പരീക്ഷയിൽ 310-ാം റാങ്ക് നേടിയ ആൽഫ്രഡിന് പോസ്റ്റൽ സർവീസിൽ നിയമനം കിട്ടിയതാണ്. എന്നാൽ, വലിയ ലക്ഷ്യത്തിലേക്കുള്ള കഠിനാധ്വാനം തുടരാൻ ആയിരുന്നു ആൽഫ്രഡിൻറെ തീരുമാനം. അങ്ങനെ 2022ൽ ഈ കണ്ണൂരുകാരൻ സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് സ്വന്തമാക്കി.

സൈബർ ലോകത്ത് ഇത്തരത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർ വൈറലാകുന്നത് ആദ്യമായല്ല. കേരള കേഡറിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായെത്തിയ മെറിൻ ജോസഫ് ഇത് പോലെ വൈറൽ ആയി മാറിയിരുന്നു. യതീഷ് ചന്ദ്ര, ദിവ്യ എസ് അയ്യർ തുടങ്ങിയവരും ഇത്തരത്തിൽ സോഷ്യൽ മീഡിയ ലോകത്ത് വലിയ ചർച്ചയായി മാറിയ ഉദ്യോഗസ്ഥരാണ്.

You might also like

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

കൈയ്യിൽ ഒരു രൂപ പോലുമില്ല! ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ജീവനക്കാരൻ

Top Picks for You
Top Picks for You