newsroom@amcainnews.com

മൂന്ന് പതിറ്റാണ്ട് മുൻപ് വഞ്ചിയൂർ കോടതിയിലെ വക്കീൽ ഗുമസ്തൻ, ഇപ്പോൾ കുപ്രസിദ്ധ മോഷ്ടാവ്! പിടിക്കപ്പെട്ടാൽ കേസ് സ്വയം വാദിക്കും, ‘തീവട്ടി ബാബു’ പിടിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവും സംസ്ഥാന വ്യാപകമായി നിരവധി കേസുകളിലെ പ്രതിയുമായ കൊല്ലം ഉളിയനാട് ചിറക്കര കുളത്തൂർക്കോണം നന്ദു ഭവനത്തിൽ ബാബു (61)എന്ന തീവെട്ടി ബാബു അറസ്റ്റിൽ. ആൾതാമസമില്ലാതിരുന്ന വീട് ഡിസംബർ ഞായറാഴ്ച രാത്രി കുത്തിത്തുറന്ന് 12 പവൻ സ്വർണ്ണാഭരണങ്ങളും അൻപതിനായിരം രൂപയും കവർന്ന കേസിലാണ് ബാബുവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കൽ മടവൂർ മാവിൻമൂടുള്ള ഷെരീഫ ബീവിയുടെ വീട്ടിലാണ് മോഷണം നടന്നത്.

വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി തകർത്താണ് പ്രതി മോഷണം നടത്തിയത്. തുടർന്ന് പരിസര പ്രദേശത്തെയും മറ്റും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ വച്ചാണ് പള്ളിക്കൽ പൊലീസ് റെയിൽവേ പൊലീസിന്‍റെ സഹായത്തോടെ പിടികൂടിയത്.

മൂന്ന് പതിറ്റാണ്ട് മുൻപ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ വക്കീൽ ഗുമസ്തനായിരുന്ന ബാബു ലോ പോയിന്‍റുകൾ മനസിലാക്കി കേസ് സ്വന്തമായാണ് വാദിക്കുന്നത്. പൊലീസുകാർ ഉപദ്രവിച്ചെന്ന് ബാബു കോടതിയിൽ പരാതി പറയും. തെളിവിനായി സ്വന്തം ശരീരത്തിൽ മുറിവേൽപിക്കാനും ഇയാൾക്ക് മടിയില്ല. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി തീവെട്ടി കാൽ ഉപയോഗിച്ചു കുത്തിത്തുറന്ന് മോഷണം നടത്തുന്ന രീതിയാണ് തീവെട്ടി ബാബു എന്ന പേരിനു പിന്നിൽ.

പൊലീസുകാരെ വരെ ചീത്ത വിളിക്കുന്ന ബാബു മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ വീട്ടിൽ മോഷണം നടത്തിയ കേസിലും പിടിയിലായിട്ടുണ്ട്. കേരളത്തിലുടനീളം നൂറുകണക്കിന് കേസുകളിൽ പ്രതിയാണ് ബാബു. ഇയാൾക്ക് പിന്തുണയുമായി കുടുംബവും ഉണ്ടെന്നതാണ് ഹൈലൈറ്റ്. പ്രതിയെ അറസ്റ്റ് ചെയ്തു ആറ്റിങ്ങൽ മജിസ്റ്റ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You might also like

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

Top Picks for You
Top Picks for You