newsroom@amcainnews.com

യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ സി ഇ ഒ വെടിയേറ്റ് മരിച്ചു

ന്യൂയോര്‍ക്ക്: യുഎസ് ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ തലവന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിയേറ്റു മരിച്ചു. മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ഹില്‍ട്ടണ്‍ ഹോട്ടലിന് പുറത്താണ് യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ സി ഇ ഒ ബ്രയാന്‍ തോംപ്സണ് നെഞ്ചില്‍ വെടിയേറ്റത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ബ്രയാന്‍ തോംപ്‌സണ് 50 വയസ്സാണ് പ്രായം.

വെടിവെച്ചവരില്‍ ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

വെടിവെച്ചതെന്ന് സംശയിക്കുന്നയാള്‍ സ്‌കീ മാസ്‌കും ക്രീം ജാക്കറ്റും ധരിച്ച് പുറത്ത് തോംപ്‌സണെ കാത്തിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വെടിവെപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെങ്കിലും പ്രതിയുടെ ഉദ്ദേശ്യം അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അക്രമി മോഷണത്തിന് വേണ്ടിയല്ല കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്. തോംപ്‌സണില്‍ നിന്നും ഒന്നും എടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

2021 ഏപ്രിലിലാണ് യുണൈറ്റഡ് ഹെല്‍ത്ത്കെയറിന്റെ ചീഫ് എക്സിക്യൂട്ടീവായി തോംസണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം 10.2 മില്യന്‍ ഡോളറാണ് ഈ ജോലിയില്‍ നിന്നും നേടിയത്.

2004-ല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രൊവൈഡറില്‍ തുടങ്ങിയ അദ്ദേഹം കമ്പനിയുടെ ഗവണ്‍മെന്റ് പ്രോഗ്രാമുകളുടെ ഡിവിഷന്‍ സി ഇ ഒ ഉള്‍പ്പെടെ ഒന്നിലധികം നേതൃത്വ റോളുകള്‍ വഹിച്ചിട്ടുണ്ട്.

യു എസിലെ ഏറ്റവും വലിയ സ്വകാര്യ ഇന്‍ഷുറര്‍ ആണ് യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍. യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ മാതൃ കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത് ഗ്രൂപ്പ് വെടിവെപ്പ് വിവരം അറിഞ്ഞതിന് പിന്നാലെ നിക്ഷേപക സമ്മേളനം റദ്ദാക്കിയതായി യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

You might also like

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

Top Picks for You
Top Picks for You