newsroom@amcainnews.com

സ്വപ്നത്തിലാണെന്ന് കരുതി വിമാനത്തിൽ അടുത്തിരുന്ന യാത്രക്കാരൻറെ മേൽ മൂത്രമൊഴിച്ചു! സംഭവം സാൻ ഫ്രാൻസിസ്കോയിൽനിന്ന് മനിലയിലേക്ക് പോവുകയായിരുന്ന യുണൈറ്റഡ് എയർലൈൻസിൽ

പൊതുഗതാഗത സംവിധാനങ്ങളിൽ നമ്മൾ പാലിക്കേണ്ട ചില കടമകളും മര്യാദകളുമുണ്ട്. കൂടെയുള്ള മറ്റ് യാത്രക്കാരെ അസ്വസ്ഥമാക്കുന്ന തരത്തിൽ പ്രവർത്തിക്കരുതെന്നത് അതിൽ ഏറ്റവും അടിസ്ഥം. എന്നാൽ, അടുത്ത കാലത്തായി പുറത്ത് വരുന്ന പല വാർത്തകളും പ്രത്യേകിച്ചും വിമാനങ്ങളിൽ നിന്നുള്ള വാർത്തകൾ പലതും ആളുകൾ സഹയാത്രക്കാർക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന തരത്തിലുള്ളവയാണ്. ഏറ്റവും ഒടുവിലായി യുഎസിൽ നിന്നും വരുന്ന ഒരു വാർത്തയിൽ സഹയാത്രക്കാരൻ സ്വപ്നത്തിലാണെന്ന് കരുതി അടുത്തിരുന്ന മറ്റൊരു യാത്രക്കാരൻറെ മേൽ മൂത്രമൊഴിച്ചത്രേ.

കഴിഞ്ഞ ഡിസംബർ 27ന് സാൻ ഫ്രാൻസിസ്കോ ഇൻറർനാഷണൽ എയർപോർട്ടിൽ (എസ്എഫ്ഒ) നിന്ന് മനിലയിലേക്ക് പോവുകയായിരുന്ന യുണൈറ്റഡ് എയർലൈൻസിൻറെ യുഎ ഫ്ലൈറ്റ് 189-ലെ ബിസിനസ് ക്ലാസിൽ വച്ച് ജെറോം ഗുട്ടറസ് എന്ന യാത്രക്കാരനാണ് ഈ ദുരനുഭവം. അദ്ദേഹം തൻറെ എട്ട് മണിക്കൂർ വിമാനയാത്രക്കിടെ ഒന്ന് ഉറങ്ങിപ്പോയി. ഇതിനിടെയാണ് തൻറെ വയറ്റത്തേക്ക് ആരോ വെള്ളമൊഴിക്കുന്നതായി തോന്നിയത്. എഴുന്നേറ്റ് നോക്കിയപ്പോൾ സഹയാത്രക്കാർ മൂത്രമൊഴുക്കുകയായിരുന്നു. തൻറെ വയറ് മുതൽ കാൽ വരെ നനഞ്ഞതായി ജെറോം ഗുട്ടറസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

സഹയാത്രക്കാരൻ ‘സ്വപ്നത്തിൽ’ അറിയാതെയാണ് അത് സംഭവിച്ചതെന്ന് പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. ജെറോം ഗുട്ടറസിനോട് സംയമനം പാലിക്കാൻ ക്രൂ അംഗങ്ങൾ ആവശ്യപ്പെട്ടതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളുണ്ടായില്ല. തനിക്ക് എട്ട് മണിക്കൂറോളം നേരം നനഞ്ഞ വസ്ത്രുവുമായി വിമാനത്തിൽ ഇരിക്കേണ്ടി വന്നെന്ന് ജെറോം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ വിമാനങ്ങളിൽ കയറുന്നതിൽ നിന്ന് മൂത്രമൊഴിച്ച യാത്രക്കാരനെ വിലക്കിയെന്ന് യുണൈറ്റഡ് എയർലൈൻസ് പത്രക്കുറിപ്പിറക്കിയെന്ന് ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഇയാൾ പിന്നീട് തൻറെ വളർത്തച്ഛനോട് ക്ഷമാപണം നടത്തിയെന്നും വലിയ കുറ്റങ്ങൾ ചുമത്തരുതെന്ന് അപേക്ഷിച്ചതായും ജെറോമിൻറെ വളർത്തുമകൾ കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തെ യൂണൈറ്റർഡ് എയർലൈൻസ് സമീപിച്ച രീതി ശരിയായില്ലെന്നും വിമാനക്കമ്പനി തൻറെ വളർത്തച്ഛനോട് കാണിച്ചത് നീതികേടാണെന്നും അവർ കൂട്ടിച്ചേർത്തു. സംഭവം മനിലയിൽ വച്ച് പോലീസിൽ അറിയിച്ചിരുന്നെന്നും പ്രശ്നക്കാരനായ യാത്രക്കാരനെ തങ്ങളുടെ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയെന്നും യുണൈറ്റഡ് എയർലൈൻസും അറിയിച്ചു. നേരത്തെയും സമാനമായ സംഭവങ്ങൾ ഉണ്ടായപ്പോഴെല്ലാം ഇത്തരം യാത്രക്കാരെ വിമാനയാത്രകളിൽ നിന്നും വലിക്കുകയാണ് വിമാനക്കമ്പനികൾ ചെയ്തിരുന്നത്.

You might also like

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി സമ്മർദ്ദവുമായി പ്രീമിയർമാർ; പരിഷ്കരണത്തിൽ ദേശീയ ചർച്ചകൾ വേണമെന്ന് വിദഗ്ദ്ധർ

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

കാനഡയിൽ എംബസി സ്ഥാപിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ

Top Picks for You
Top Picks for You