newsroom@amcainnews.com

ഫോമായുടെ 2026-ലെ ഒമ്പതാമത് ഇന്റർനാഷണൽ ഫാമിലി കൺവൻഷൻ: മാത്യൂസ് മുണ്ടയ്ക്കൽ ചെയർമാൻ, സുബിൻ കുമാരൻ ജനറൽ കൺവീനർ

ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഫെഡറേഷനായ ഫോമായുടെ 2026-ലെ ഒമ്പതാമത് ഇന്റർനാഷണൽ ഫാമിലി കൺവൻഷന്റെ ചെയർമാനായി മാത്യൂസ് മുണ്ടയ്ക്കലിനെയും ജനറൽ കൺവീനറായി സുബിൻ കുമാരനെയും പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി നേമിനേറ്റ് ചെയ്തു. ഫോമായുടെ വിവിധ തലങ്ങളിലുള്ള പ്രതിനിധികളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്.

ഫോമായുടെ സജീവ പ്രവർത്തകനായ മാത്യൂസ് മുണ്ടയ്ക്കൽ നാട്ടിൽ ബാലജന സഖ്യത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കലാലയ ജീവിതത്തിൽ നേതൃസ്ഥാനങ്ങളിൽ പ്രവർത്തിച്ച പാരമ്പര്യവും ഇദ്ദേഹത്തിനുണ്ട്. ഫോമായുടെ റീജിയണൽ വൈസ് പ്രസിഡന്റ്, നാഷണൽ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ തന്റെ നേതൃപാടവം തെളിയിച്ചിട്ടുള്ള സംഘാടകനാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സ്ഥാനങ്ങൾ വഹിച്ച ഇദ്ദേഹം നിലവിൽ മാഗ് ട്രസ്റ്റി ബോർഡ് മെമ്പറാണ്. ഹൂസ്റ്റൺ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ മാത്യൂസ് മുണ്ടയ്ക്കൽ വേൾഡ് മലയാളി കൗൺസിൽ യൂത്ത് ഫോറം ചെയർമാനായിരുന്നു.

യു.എസ്.എ, യു.കെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കിയാൻ ഇന്റർനാഷണൽ എൽ.എൽ.സിയുടെ മാനേജിങ് ഡയറക്ടറായ സുബിൻ കുമാരൻ ബാലസംഘത്തിലൂടെയായിരുന്നു പൊതുപ്രവർത്തനം ആരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാനായിരുന്ന അദ്ദേഹം ലോകകേരള സഭയുടെ അമേരിക്കയിൽ നിന്നുള്ള പ്രതിനിധിയായിരുന്നു. ഫോമായുടെ സജീവ പ്രവർത്തകനായ അദ്ദേഹം സതേൺ റീജിയന്റെ ബിസിനസ് ഫോറം ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. മാഗിന്റെ ജനറൽ സെക്രട്ടറിയായ സുബിൻ കുമാരന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. മൂന്നു വർഷമായി ഇടുക്കി ജില്ലയിലെ കുറത്തിക്കുടി, പെട്ടിമുടി ആദിവാസി മേഖലയിലെ 100-ലധികം വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകിവരുന്നു.

വിഖ്യാതമായ എൻ.ആർ.ജി സ്റ്റേഡിയത്തിന് തൊട്ട് എതിർവശത്തുള്ള ‘വിൻഡം ഹൂസ്റ്റൺ’ ഹോട്ടലിൽ 2026 ജൂലൈ 30, 31 ഓഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലാണ് 2026-ലെ ഫോമാ കൺവൻഷൻ നടക്കുന്നത്. ഹോട്ടൽ അധികൃതരുമായി ഫോമാ ഭാരവാഹികൾ കഴിഞ്ഞ ആഴ്ച കോൺട്രാക്ടിൽ ഒപ്പുവച്ചിരുന്നു. കൺവൻഷന് 19 മാസം ശേഷിക്കെയാണ് വളരെ നേരത്തെ തന്നെ വേദി നിശ്ചയിച്ചതും മുറികളും മറ്റ് അനുബന്ധ സൗകര്യങ്ങളും മുൻകൂട്ടി ഉറപ്പാക്കിയിരിക്കുന്നതും.

വർണാഭമായ കലാ-സാംസ്‌കാരിക പരിപാടികൾ കോർത്തിണക്കി ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റം വലിയ ഫാമിലി കൺവൻഷനാണ് ഹൂസ്റ്റണിൽ വിഭാവനം ചെയ്യുന്നതെന്ന് കൺവൻഷൻ ചെയർമാൻ മാത്യൂസ് മുണ്ടയ്ക്കലും ജനറൽ കൺവീനർ സുബിൻ കുമാരനും പറഞ്ഞു. കൺവൻഷന് ഏവരുടെയും അകമഴിഞ്ഞ സഹകരണമുണ്ടാവണമെന്ന് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അഭ്യർത്ഥിച്ചു.

You might also like

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You