newsroom@amcainnews.com

ഡാലസിൽ നിർത്തിയിട്ട വാഹനത്തിലേക്ക് മറ്റൊരു വാഹനം പാഞ്ഞുകയറി നാല് മരണം; ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ്

മെസ്‌ക്വിറ്റ് (ഡാലസ്): ഡാലസിൽ നിർത്തിയിട്ട വാഹനത്തിലേക്ക് മറ്റൊരു വാഹനം പാഞ്ഞുകയറി നാല് പേർ മരിച്ചതായി മെസ്‌ക്വിറ്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ജനുവരി 1ന് പുലർച്ചെ 1:45 നായിരുന്നു അപകടം. ബസിലിയോ മാരെസ് ഒർട്ടിസ് (35) ഓടിച്ച വാഹനമിടിച്ചാണ് നാല് പേരും മരിച്ചത്. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ്.

ടെക്‌സസിലെ ടെറൽ സ്വദേശികളായ ആർതുറോ മാർട്ടിനെസ് ഗോൺസാലസ് (47), ആന്റണി ഹെർണാണ്ടസ് (19), മരിയോ ഗുജാർഡോ ഡി ലാ പാസ് (19), 15 വയസ്സുകാരൻ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. മദ്യപിച്ചു വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. മെസ്‌ക്വിറ്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ട്രാഫിക് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

You might also like

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Top Picks for You
Top Picks for You