newsroom@amcainnews.com

ചേതനയെ കുഴൽക്കിണറിൽനിന്ന് പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; 10 ദിവസത്തെ പ്രയത്നം വിഫലം, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

ജയ്പുർ: പത്തുദിവസം രാവും പകലും പ്രയത്നിച്ചെങ്കിലും ചേതനയെ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ കോട്പുത്‌ലിയിൽ കുഴൽക്കിണറിൽ വീണ ചേതനയെന്ന മൂന്നുവയസ്സുകാരി മരിച്ചു. 10 ദിവസം മുൻപ് കുഴൽക്കിണറിൽപ്പെട്ട ചേതനയെ ബുധനാഴ്ച രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്പുത്‌ലിയിലെ കിരാട്പുര ഗ്രാമത്തിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. ഡിസംബർ 23നായിരുന്നു സംഭവം. അച്ഛന്റെ കൃഷിയിടത്തിലെത്തിയ കുട്ടി ഇവിടെ കളിക്കുന്നതിനിടെ തുറന്നുകിടന്നിരുന്ന കുഴൽക്കിണറിൽ വീഴുകയായിരുന്നു.

കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനയും മെഡിക്കൽ സംഘങ്ങളും അന്നുമുതൽ കുട്ടിയെ രക്ഷിക്കാനാനുള്ള പ്രയത്നത്തിലായിരുന്നു. ആദ്യം വടത്തിൽ ഇരുമ്പ് കൊളുത്ത് ഘടിപ്പിച്ചുള്ള ഹുക് ടെക്നിക് മാർഗം കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കിണറിന് സമീപം 170 അടി താഴ്ചയിൽ തുരങ്കം നിർമിച്ച് ചേതനയെ രക്ഷിക്കാനായിരുന്നു ശ്രമം. എന്നാൽ ആദ്യ തവണ തുരങ്കം നിർമിച്ചത് തെറ്റായ ദിശയിലായതിനാൽ രക്ഷാപ്രവർത്തനം മുടങ്ങി.

ഇത്തരത്തിൽ അഞ്ചുതവണ പരാജയപ്പെട്ടതിനുശേഷമാണ് ബുധനാഴ്ച കുട്ടിയെ രക്ഷാസംഘം പുറത്തെടുത്തത്. എന്നാൽ ശ്വാസം നിലച്ച് ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കുഞ്ഞിന് ഓക്സിജൻ ലഭ്യമാക്കാനോ ഭക്ഷണമെത്തിക്കാനോ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല.

You might also like

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

Top Picks for You
Top Picks for You