newsroom@amcainnews.com

എക്ക്യൂമെനിക്കല്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ ഏഴിന് ഡാളസില്‍

ഡാളസ്: കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡാളസില്‍ 46-ാമത് എക്ക്യൂമെനിക്കല്‍ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 7 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ മാര്‍ത്തോമ്മ ഇവന്റ് സെന്ററില്‍ വെച്ച് നടക്കും.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന ആര്‍ച്ച് ബിഷപ്പ് എല്‍ദോ മാര്‍ തിത്തോസ് ക്രിസ്തുമസ്- ന്യുഇയര്‍ സന്ദേശം നല്‍കും. ഡാളസിലെ വിവിധ സഭകളില്‍പ്പെട്ട അനേക ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.

ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോള്‍ട്ടണിലുള്ള സെന്റ് മേരിസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയാണ്. വിവിധ സഭാ വിഭാഗത്തില്‍പ്പെട്ട ഇരുപത്തി ഒന്ന് ഇടവകളിലെ വൈദികരും വിശ്വാസികളും ഒന്നിച്ചു ചേരുന്ന മഹാസംഗമം ആണ് കഴിഞ്ഞ 45 വര്‍ഷമായി ഡാളസില്‍ നടത്തിവരുന്ന ക്രിസ്തുമസ്- ന്യുഇയര്‍ ആഘോഷം. ഇന്ത്യക്ക് പുറത്തുള്ള വിദേശ രാജ്യങ്ങളില്‍ ഏറ്റവും പഴക്കമുള്ള എക്ക്യൂമെനിക്കല്‍ കൂട്ടായ്മ എന്ന പ്രശസ്തിയും ഡാളസിലെ കെഇസിഎഫിനാണ്.

വൈദികര്‍ ഉള്‍പ്പടെ 22 അംഗങ്ങള്‍ അടങ്ങുന്ന എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് കെ ഇ സി എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. എല്ലാ വിശ്വാസ സമൂഹത്തെയും ഡിസംബര്‍ 7 ശനിയാഴ്ച്ച നടത്തപ്പെടുന്ന ക്രിസ്തുമസ്- ന്യുഇയര്‍ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ. ഫാ. പോള്‍ തോട്ടക്കാട്ട് (പ്രസിഡന്റ്), റവ. ഷൈജു സി ജോയ് (വൈസ്.പ്രസിഡന്റ്), ഷാജി എസ് രാമപുരം (ജനറല്‍ സെക്രട്ടറി), എല്‍ദോസ് ജേക്കബ് (ട്രഷറാര്‍), ജോണ്‍ തോമസ് (ക്വയര്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു.

You might also like

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

Top Picks for You
Top Picks for You