newsroom@amcainnews.com

സിജു വിൽസൻ നായകനായെത്തിയ പഞ്ചവത്സര പദ്ധതി ഒടിടിയിൽ

റ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റർ തിയറ്റർ റിലീസ് ആയി ഒടിടിയിൽ. സിജു വിൽസണെ നായകനാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്ത പഞ്ചവത്സര പദ്ധതി എന്ന ചിത്രമാണ് സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിൽ മാസത്തിൽ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. എട്ട് മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ മനോരമ മാക്സിൽ ചിത്രം കാണാനാവും.

പുതുമുഖം കൃഷ്ണേന്ദു എ മേനോൻ ആണ് ചിത്രത്തിലെ നായിക. പി പി കുഞ്ഞികൃഷ്ണൻ, സുധീഷ്, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ, സിബി തോമസ്, ജിബിൻ ഗോപിനാഥ്, നിഷ സാരംഗ്, മുത്തുമണി, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ തിരക്കഥ, സംഭാഷണം സജീവ് പാഴൂർ എഴുതിയിരിക്കുന്നു. ആൽബിയാണ് ഛായാഗ്രഹണം.

റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക് ഷാൻ റഹ്‍മാൻ സംഗീതം പകരുന്നു. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ, കല ത്യാഗു തവനൂർ, മേക്കപ്പ് രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം വീണ സ്യമന്തക്, സ്റ്റിൽസ് ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ എ കെ രജിലേഷ്, ആക്ഷൻ മാഫിയ ശശി, സൗണ്ട് ഡിസൈൻ ജിതിൻ ജോസഫ്, സൗണ്ട് മിക്സിംഗ് സിനോയ് ജോസഫ്, വിഎഫ്എക്സ് അമൽ, ഷിമോൻ എൻ എക്സ്, ഫിനാൻസ് കൺട്രോളർ ധനേഷ് നടുവള്ളിയിൽ, പി ആർ ഒ- എ എസ് ദിനേശ്.

You might also like

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

Top Picks for You
Top Picks for You