newsroom@amcainnews.com

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ശരത്കാലം: കനത്ത ചൂടിൽ വിയർത്ത് ഷിക്കാഗോ

ഷിക്കാഗോ : ശൈത്യകാലത്തിന്‍റെ വരവറിയിച്ച് താപനില താഴേണ്ട നവംബറിൽ ഷിക്കാഗോയിൽ അസാധാരണമായ ചൂട് അനുഭവപ്പെടുന്നു. നവംബർ 21 ശനിയാഴ്ച നഗരത്തിലെ താപനില ഏകദേശം 21 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ ഈ വർഷത്തെ ശരത്കാലം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ
കാലഘട്ടങ്ങളിലൊന്നായി മാറുകയാണ്.

ഷിക്കാഗോയിലെ 155 വർഷത്തിലേറെയുള്ള കാലാവസ്ഥാ രേഖകൾ പരിശോധിക്കുമ്പോൾ 1931-ലും 2024-ലും മാത്രമാണ് ഇതിലും ചൂടേറിയ ശരത്കാലം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നില തുടർന്നാൽ 2026 നഗരചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും ചൂടേറിയ ശരത്കാലമായി മാറാൻ സാധ്യതയുണ്ട്.

സാധാരണയായി നവംബർ അവസാനത്തോടെ ഷിക്കാഗോയിൽ തണുപ്പ് ശക്തമാകുകയും രാത്രികാല താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനടുത്തേക്ക് താഴുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ നവംബർ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോഴും പലയിടങ്ങളിലും താരതമ്യേന ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

എന്നാൽ ഈ അസാധാരണ ചൂട് അധികദിവസം തുടരില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. ഞായറാഴ്ച പ്രദേശത്ത് മഴയ്ക്കും തുടർന്ന് തണുത്ത കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അടുത്ത ആഴ്ച ഷിക്കാഗോയിൽ ശരത്കാലത്തിന് അനുയോജ്യമായ താഴ്ന്ന താപനില തിരിച്ചെത്തുമെന്നാണ് നാഷണൽ വെതർ സർവീസിസ് റിപ്പോർട്ട് ചെയ്തു.

You might also like
Authorities launch 'Silver Smiles' project; inauguration on the 20th

‘സിൽവർ സ്മൈൽസ്’ പദ്ധതിയുമായി അധികൃതർ; ഉദ്ഘാടനം 20-ാം തീയതി

Santa Claus is coming to Toronto this weekend — and bringing a long list of road closures

സാന്താക്ലോസ് ഈ വാരാന്ത്യത്തിൽ ടൊറന്റോയിൽ എത്തുന്നു — ഒപ്പം നിരവധി റോഡുകൾ അടച്ചിടുകയും ചെയ്യും

ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ

അയര്‍ലണ്ടില്‍ സെന്‍സസ് ജോലി; സ്റ്റാമ്പ് 2, സ്റ്റാമ്പ് 4, സ്റ്റാമ്പ് 5 വീസക്കാര്‍ക്ക് അവസരം

Emirates Unveils 2 Major New North America Routes For 2027

2027-ലേക്ക് വടക്കേ അമേരിക്കയിലേക്ക് രണ്ട് പ്രധാന പുതിയ റൂട്ടുകൾ പ്രഖ്യാപിച്ച് എമിറേറ്റ്‌സ്

US senators urge FAA to pause new router deployment pending testing

പുതിയ റൂട്ടറുകൾ സ്ഥാപിക്കുന്നത് നിർത്തിവെയ്ക്കാൻ എഫ്.എ.എയോട് (FAA) യു.എസ് സെനറ്റർമാർ ആവശ്യപ്പെട്ടു

Top Picks for You
Top Picks for You