newsroom@amcainnews.com

വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ

തൃശൂർ: വിവിധ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ ഒല്ലൂർ പൊലീസ് പിടികൂടി. ഇരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഇരവിമംഗലം മച്ചിങ്ങൽ ക്ഷേത്രം, ഇളംതുരുത്തി കൊട്ടേക്കട്ട് പറമ്പിൽ കുടുംബ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തിയ കേസിലെ പ്രതി അസം സ്വദേശി ജിഹിറുൾ ഇസ്ലാം (24) എന്നയാളെയാണ് ഒല്ലൂർ പൊലീസ് പിടികൂടിയത്. മച്ചിങ്ങൽ ക്ഷേത്രത്തിൽനിന്ന് രണ്ടും ഇരവിമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്ന് ഒന്നും കൊട്ടേക്കാട്ട് പറമ്പിൽ കുടുംബ ക്ഷേത്രത്തിൽ നിന്ന് പണവും രണ്ട് വിളക്കുകളുമാണ് പ്രതി മോഷ്ടിച്ചത്.

കഴിഞ്ഞ സെപ്റ്റംബ‍ർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നീട് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീടുള്ള അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ഒല്ലൂർ എ.സി.പി. എസ്.പി. സുധീരന്റെ നിർദേശാനുസരണം ഒല്ലൂർ എസ്.എച്ച്.ഒ. ടി.പി. ഫർഷാദിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രിൻസിപ്പൽ എസ്.ഐ. ജീസ് മാത്യു, എസ്.ഐ. ക്ലിന്റ് മാത്യു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

You might also like

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

Top Picks for You
Top Picks for You