newsroom@amcainnews.com

വണ്ടിപ്പെരിയാറിൽ ആറു വയസ്സ് കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: 50000 രൂപ, 2 ആൾജാമ്യം; കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകി അർജുൻ

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സ് കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി. കേസിൽ അർജുനെ വെറുതെ വിട്ടതിനെതിരേ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അർജുൻ വിദേശത്തേക്ക് കടക്കാൻ സാധ്യത ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദേശിച്ചിട്ടും അർജുൻ തയ്യറായില്ല. തുടർന്ന് വിചാരണ കോടതിയായിരുന്ന കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി ബോണ്ട്‌ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ചാണ് ഹാജരായത്. 50000 രൂപയുടെയും തത്തുല്യ തുകക്കുള്ള രണ്ട് ആൾക്കാരുടെയും ബോണ്ട് കെട്ടിവെച്ച ശേഷം അർജുനെ ജാമ്യത്തിൽ വിട്ടയച്ചു.

You might also like

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്‌ത്‌ എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

Top Picks for You
Top Picks for You