newsroom@amcainnews.com

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

ടെക്സസിലെ ഓസ്റ്റിനില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെൻ്റ് (ICE) ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്കേറ്റു. വെടിവെപ്പിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ സംഘടിച്ചു. വെടിവെപ്പിനെതിരെ പ്രാദേശിക ജനപ്രതിനിധികളും രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. ഓസ്റ്റിന്‍ മേയര്‍ കിര്‍ക്ക് വാട്‌സണ്‍, നഗരത്തിലെ തെരുവില്‍ ഐസിഇ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പിൽ പ്രതിഷേധം രേഖപ്പെടുത്തി. ഞായറാഴ്ച ഉച്ചയോടെ നോര്‍ത്ത് ഓസ്റ്റിനിലെ റിസര്‍ച്ച് ബുലവാര്‍ഡിനും ആന്‍ഡേഴ്‌സണ്‍ സ്‌ക്വയറിനും സമീപമാണ് സംഭവം നടന്നത്. വില്‍ബര്‍ റാഫേല്‍ ഗാര്‍സസ് പെരസ് എന്നയാൾക്കാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെടിയേറ്റതിന് പിന്നാലെയുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വിഡിയോയും പുറത്തുവന്നു. സാക്ഷി പകര്‍ത്തി പ്രാദേശിക സിറ്റി കൗണ്‍സില്‍ അംഗത്തിന് കൈമാറിയ വിഡിയോയില്‍ നീല നിറത്തിലുള്ള കാറിന്‍റെ ഡ്രൈവര്‍ സീറ്റില്‍ കുനിഞ്ഞിരിക്കുന്ന പെരസിനെ ചുറ്റും ഐസിഇ ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നതായി കാണാം. ”ബ്രേക്ക് ചെയ്യാത്തതിനാലാണ് തനിക്ക് വെടിയേറ്റത്” എന്ന് സ്പാനിഷ് ഭാഷയില്‍ ഇയാള്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് കൈവിലങ്ങിട്ട നിലയില്‍ ഉദ്യോഗസ്ഥര്‍ ഇയാളുടെ ഷര്‍ട്ട് മുറിക്കുന്നതും പുറകിലെ വെടിയേറ്റ പാട് പരിശോധിക്കുന്നതും കാണാം.

സ്ഥലത്തുണ്ടായിരുന്ന നീല ടൊയോട്ട കൊറോളയില്‍ വെടിയേറ്റതിന്‍റെ പാടുകളും യാത്രക്കാരുടെ വശത്തെ ഡോറുകളിൽ കേടുപാടുകളും ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനത്തെ പിന്തുടരുന്ന സംഭവത്തില്‍ സഹായത്തിനായി തങ്ങളെ വിളിച്ചിരുന്നുവെന്നും, സ്ഥലത്തെത്തിയപ്പോഴേക്കും ഒരാള്‍ക്ക് വെടിയേറ്റിരുന്നുവെന്നും ടെക്സസ് ഡിപ്പാര്‍ട്ട്മെൻ്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചു.

You might also like
World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Top Picks for You
Top Picks for You