newsroom@amcainnews.com

കാനഡയിൽ പഞ്ചാബി ഗായകൻ അമി വിർക്കിന്‍റെ വാഹനത്തിന് നേരെ വെടിവെപ്പ്: അന്വേഷണം ആരംഭിച്ചു

പഞ്ചാബി ഗായകൻ അമി വിർക്കിന്‍റെ വാഹനം കാനഡയിൽ ആക്രമിക്കപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയയിലുള്ള അബ്ബോട്‌സ്‌ഫോർഡിലാണ് സംഭവം. സെപ്റ്റംബർ 5-ന് രാത്രി 11 മണിയോടെ അബ്ബോട്‌സ്‌ഫോർഡിലെ റോജേഴ്‌സ് ഫോറത്തിൽ നടന്ന സംഗീത പരിപാടിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തങ്ങൾ സുരക്ഷിതരാണെന്ന് അമി വിർക്കിന്‍റെ പിതാവ് കുൽജീത് സിങ് അറിയിച്ചു.

ഇരുണ്ട നിറത്തിലുള്ള എസ്‌യുവിയിലെത്തിയ സംഘം അബ്ബോട്‌സ്‌ഫോർഡിലെ മക്കല്ലം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആർക്കും പരുക്കേറ്റിട്ടില്ല. വെടിവെപ്പിന് പിന്നാലെ സമീപ പ്രദേശത്ത് ഒരു എസ്‌യുവി പൂർണ്ണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിന് വെടിവെപ്പുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ പ്രദേശത്തെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ ഉള്ളവരോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അബോട്ട്‌സ്‌ഫോർഡ് പോലീസ് അഭ്യർത്ഥിച്ചു.

You might also like
Province Welcomes Ontario Stone, Sand and Gravel Association to Ontario Corps

പ്രകൃതിദുരന്തങ്ങളെ നേരിടാൻ ‘ഒന്റാരിയോ കോപ്സ്’ പദ്ധതിയിലേക്ക് ഒന്റാരിയോ സ്റ്റോൺ, സാൻഡ് ആൻഡ് ഗ്രാവൽ അസോസിയേഷനെ സ്വാഗതം ചെയ്ത് സർക്കാർ

MANTRAH Community with Extensive Preparations, Dhanya Deepu Takes Charge as Welcome Committee Chair

വിപുലമായ ഒരുക്കങ്ങളുമായി ‘മന്ത്ര’ കൂട്ടായ്മ, വെൽക്കം കമ്മിറ്റി ചെയറായി ധന്യ ദീപു ചുമതലയേറ്റു

Mathews Varghese passed away in New York

മാത്യൂസ് വർഗീസ് ന്യൂയോർക്കിൽ അന്തരിച്ചു

ഡാലസ് KECF ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെൻ്റ് സെപ്റ്റംബര്‍ 12-ന്

Challenges and Monitoring of Himalayan Glaciers

ആഗോളതാപനത്തിൻ്റെ ചൂടിൽ ഹിമാലയം അലിഞ്ഞുതീരുന്നു: വരാനിരിക്കുന്നത് രൂക്ഷമായ ജലക്ഷാമമോ?

ലേക്ക് ഒൻ്റാരിയോയുടെ പേര് മാറ്റം: ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കാരനായ മേയര്‍ രംഗത്ത്

Top Picks for You
Top Picks for You