newsroom@amcainnews.com

യു.എസ് താരിഫ് ഭീഷണിക്കിടെ കാനഡയിലെ വാഹന നിർമ്മാണ ശാലകളിൽ 1.1 ശതകോടി ഡോളർ നിക്ഷേപിക്കാൻ ജി.എം യൂണിയൻ കരാർ

GM-Union Deal to Invest $1.1 Billion in Canada Auto Factories Amid US Tariff Threat

അമേരിക്കയുടെ താരിഫ് ഭീഷണിയെ തുടർന്ന് പ്രതിസന്ധിയിലായ കാനഡയിലെ വാഹന നിർമ്മാണ മേഖലയിലേക്ക് 1.1 ശിലകോടി കനേഡിയൻ ഡോളറിന്റെ (79.13 കോടി യു.എസ് ഡോളർ) നിക്ഷേപം എത്തിക്കാൻ ജനറൽ മോട്ടോഴ്‌സ് (ജി.എം) പദ്ധതിയിടുന്നു. പ്രമുഖ തൊഴിലാളി യൂണിയനുമായി ഉണ്ടാക്കിയ താൽക്കാലിക കരാറിന്റെ ഭാഗമായി ഒന്റാറിയോയിലെ ഫാക്ടറിയിൽ ഹെവി-ഡ്യൂട്ടി പിക്കപ്പ് ട്രക്ക് അസംബിൾ ചെയ്യുമെന്ന് യൂണിയന്റെ ബാർഗെയിനിംഗ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കനേഡിയൻ നിർമ്മിത വാഹനങ്ങൾക്ക് യു.എസ് ചുമത്തിയ 25 ശതമാനം താരിഫ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നിക്ഷേപം എത്തുന്നത്. 2027 ജനുവരി 1 മുതൽ ഇത് 50 ശതമാനമായി ഉയർത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ തടസ്സപ്പെട്ടു കിടക്കുന്ന യു.എസ്-കാനഡ വ്യാപാര ചർച്ചകളിൽ കാനഡയിലെ ഓട്ടോമൊബൈൽ ഫാക്ടറികളുടെ ഭാവി ഒരു പ്രധാന വിഷയമായി മാറിയിരിക്കുകയാണ്.

ജി.എം കമ്പനി ഒന്റാറിയോയിലെ ഒഷാവാ പ്ലാന്റിൽ അടുത്ത തലമുറയിൽപ്പെട്ട ജി.എം.സി സിയറ (GMC Sierra) ട്രക്കുകൾ കൂടി ഉൾപ്പെടുത്തുന്നതിനായി 144 ദശലക്ഷം കനേഡിയൻ ഡോളർ ചെലവഴിക്കാൻ പദ്ധതിയിടുന്നു. കൂടാതെ ഒന്റാറിയോയിലെ ഇൻഗെർസോളിലുള്ള രണ്ടാമത്തെ അസംബ്ലി പ്ലാന്റ് ഉടനടി വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യില്ലെന്ന് യൂണിയനായ ‘യൂണിഫോർ’ (Unifor) പുറത്തുവിട്ട റിപ്പോർട്ടിൽ ഉറപ്പുനൽകുന്നു.

ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന തൊഴിലാളികളുടെ വോട്ടെടുപ്പിലെ അംഗീകാരത്തിന് വിധേയമായിരിക്കും ഈ കരാർ. വോട്ടെടുപ്പ് നടക്കുമ്പോൾ അഭിപ്രായം പറയാൻ യൂണിഫോറും ജി.എമ്മിന്റെ കനേഡിയൻ വിഭാഗവും വിസമ്മതിച്ചു. ഈ വർഷം ഏപ്രിലിൽ പ്രഖ്യാപിച്ച, ഒന്റാറിയോയിൽ പുതിയ V8 എഞ്ചിനുകളുടെ ഉത്പാദനത്തിനായി നീക്കിവെച്ച 691 ദശലക്ഷം കനേഡിയൻ ഡോളറിന്റെ നിക്ഷേപവും ഈ 1.1 ശിലകോടി പാക്കേജിൽ ഉൾപ്പെടുന്നു.

കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഒന്റാറിയോയിലെ 4,600 യൂണിയൻ അംഗങ്ങൾക്ക് വേണ്ടിയാണ് ജി.എമ്മും യൂണിഫോറും തമ്മിൽ കഴിഞ്ഞ ശനിയാഴ്ച താൽക്കാലിക കരാറിൽ ഒപ്പുവെച്ചത്. ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡുമായി കഴിഞ്ഞ ദിവസങ്ങളിൽ ഭിന്നതയിലായ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, കനേഡിയൻ കാറുകൾ, ട്രക്കുകൾ, വാഹന ഭാഗങ്ങൾ, സ്റ്റീൽ എന്നിവയുടെ നികുതി 2027 ജനുവരി 1 മുതൽ 50 ശതമാനമായി ഉയർത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കനേഡിയൻ നിർമ്മിത വാഹനങ്ങളുടെ താരിഫ് കുറയ്ക്കുന്നതിനായി അമേരിക്കയും കാനഡയും തമ്മിൽ നടക്കുന്ന ചർച്ചകളിൽ വാഹന മേഖല തന്നെയാണ് പ്രധാന വിഷയം. കനേഡിയൻ ഫാക്ടറികൾക്ക് നിർണ്ണായകമായ മീഡിയം, ഹെവി-ഡ്യൂട്ടി വാഹനങ്ങളുടെ തീരുവ കുറയ്ക്കുന്നതുപോലുള്ള പരിഹരിക്കപ്പെടാത്ത വിഷയങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ചയിലെ ചർച്ചകൾ അവസാനിച്ചിരുന്നു. ഒരു ശക്തമായ കനേഡിയൻ ഓട്ടോ അസംബ്ലി, പാർട്‌സ് ഇൻഡസ്ട്രിയുടെ നിലനിൽപ്പ് ഉറപ്പുനൽകാത്ത ഒരു വ്യാപാര കരാറും അംഗീകരിക്കില്ലെന്ന് കാനഡ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, കരാർ അന്തിമമാക്കുന്നതിനുള്ള അവസാന തീയതിക്ക് തൊട്ടുമുമ്പ് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മാത്രമാണ് കനേഡിയൻ ചർച്ചാ സംഘം മീഡിയം, ഹെവി-ഡ്യൂട്ടി ട്രക്കുകൾ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് യു.എസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് ആരോപിച്ചു.

യൂണിഫോറുമായുള്ള താൽക്കാലിക കരാർ പ്രകാരം 2029 അവസാനത്തോടെ ഒന്റാറിയോയിലെ സെന്റ് കാതറിൻസിലുള്ള മറ്റൊരു ഫാക്ടറിയിൽ പുതിയ തലമുറ ട്രാൻസ്മിഷൻ അസംബിൾ ചെയ്യുന്നതിനായി 215 ദശലക്ഷം കനേഡിയൻ ഡോളർ നിക്ഷേപിക്കും. കൂടാതെ ഇൻഗെർസോളിലെ ‘സി.എ.എം.ഐ’ (CAMI – Canadian Automotive Manufacturing Inc.) അസംബ്ലി പ്ലാന്റ് വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യില്ലെന്നും, ബദൽ ഉത്പാദന സാധ്യതകൾ പരിശോധിക്കുമെന്നും ജി.എം ഉറപ്പുനൽകിയിട്ടുണ്ട്. സൈനിക വാഹനങ്ങൾ നിർമ്മിക്കാനുള്ള കരാർ ലഭിക്കുകയാണെങ്കിൽ കനേഡിയൻ സായുധ സേനയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഈ പ്ലാന്റിനായിരിക്കും മുൻഗണനയെന്നും റിപ്പോർട്ടിൽ പറയുന്നു.

You might also like
Woman Dies After Falling from Hotel Building: Ernakulam Native Youth Interrogated

ഹോട്ടൽ കെട്ടിടത്തിൽനിന്ന് വീണ് യുവതി മരിച്ചു: എറണാകുളം സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യുന്നു

Expat Dies After Collapsing While Waiting for Daughter in US; Family Devastated

യു.എസിൽ മകളെ കാത്തുനിൽക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു; വിങ്ങിപ്പൊട്ടി കുടുംബം

ഷിക്കാഗോ അന്താരാഷ്‌ട്ര വടംവലി ടൂർണമെൻ്റ്: അൻസിബ ഹസ്സനും സുധീഷ് ശശികുമാറും മുഖ്യാഥിതികൾ

John Mathai Elected as World Malayali Council Global Chairman

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനായി ജോൺ മത്തായി

'AMMA' is a Closed Chapter; Parvathy Thiruvothu Says No Faith in Government's Promises

‘അമ്മ’യിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല; സർക്കാരിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമില്ലെന്ന് പാർവതി തിരുവോത്ത്

Malayalam Movies in OTT with Onam Releases; From 'I, Nobody' to 'Pluto'

ഓണം റിലീസുകളുമായി മലയാളം സിനിമകൾ OTTയിൽ; ‘ഐ, നോബഡി’ മുതൽ ‘പ്ലൂട്ടോ’ വരെ

Top Picks for You
Top Picks for You