newsroom@amcainnews.com

സമരഭീതിയൊഴിഞ്ഞു: പുതിയ കരാറിന് അംഗീകാരം നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

കാനഡയിലെ പ്രമുഖ എയർലൈൻ ആയ വെസ്റ്റ്‌ജെറ്റും ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയനും തമ്മിലുള്ള പുതിയ കരാറിന് അഗീകാരം. വോട്ടെടുപ്പിൽ പങ്കെടുത്ത് 90.2 ശതമാനം ജീവനക്കാരും കരാറിനെ പിന്തുണച്ചതായി കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അറിയിച്ചു. ബോർഡിങ് സമയത്തെ വേതന തർക്കത്തെ തുടർന്ന് ഈ മാസം ആദ്യം ഏകദേശം 4,400 കാബിൻ ക്രൂ അംഗങ്ങൾ പണിമുടക്ക് ആരംഭിച്ചിരുന്നു. തുടർന്ന് കാൽഗറി ആസ്ഥാനമായ എയർലൈനും യൂണിയനും തമ്മിൽ നടന്ന ചർച്ചയിൽ ഇരുപക്ഷവും ധാരണയിലെത്തുകയായിരുന്നു.

പുതിയ കരാർ പ്രകാരം വരുന്ന മൂന്ന് വർഷത്തിനിടെ 18 ശതമാനത്തിലധികം ശമ്പള വർധന ജീവനക്കാർക്ക് ലഭിക്കും. ഇതിന് പുറമെ ഗ്രൗണ്ട് ഡ്യൂട്ടികൾക്കും യാത്രക്കാരുടെ ബോർഡിങ് സമയത്തെ ജോലികൾക്കും പ്രത്യേക പ്രതിഫലം നൽകാനും തീരുമാനമായിട്ടുണ്ട്. ഈ വർഷം ഒക്ടോബറിൽ 13 ശതമാനവും, 2027 ജനുവരിയിൽ 2.75 ശതമാനവും, 2028-ന്‍റെ തുടക്കത്തിൽ 2.5 ശതമാനവും ശമ്പള വർധന നടപ്പിലാക്കും. 2026 ജനുവരി 1 മുതൽ 2028 ഡിസംബർ 31 വരെയാണ് കരാർ കാലാവധി.

You might also like
Canada Holds Second Skilled Trades Express Entry Draw of 2026, Inviting 3,500 Candidates

കാനഡയുടെ 2026-ലെ രണ്ടാമത്തെ സ്കിൽഡ് ട്രേഡ്സ് എക്സ്പ്രസ്സ് എൻട്രി ഡ്രോ: 3,500 പേർക്ക് ക്ഷണം

Vance's 'indentured servants' remark deeply offensive

വാൻസ് നടത്തിയ ‘കരാർ തൊഴിലാളികൾ’ പരാമർശം അങ്ങേയറ്റം അപമാനകരം

‘സിസ്റ്റേഴ്സ് ഇൻ സ്പിരിറ്റ് ഡേയിൽ’ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

ആൽബർട്ട റഫറണ്ടം: മൂവായിരത്തിലധികം തപാൽ വോട്ടുകൾ അസാധു

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

Top Picks for You
Top Picks for You