newsroom@amcainnews.com

മണ്ണൂത്തിയിൽ വൻ സ്പിരിറ്റ് വേട്ട: 3,399 ലിറ്റർ സ്പിരിറ്റ് പോലീസ് പിടിച്ചെടുത്തു

Major Spirit Haul in Mannuthy: Police Seize 3,399 Liters of Spirit

തൃശ്ശൂർ മണ്ണൂത്തി കാളത്തോട്ടിൽ വാടകവീടിന്റെ പരിസരത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനുകളിൽ നിന്നും വീടിനുള്ളിൽ നിന്നുമായി 3,399 ലിറ്റർ അനധികൃത സ്പിരിറ്റ് പിടികൂടി. മണ്ണൂത്തി പോലീസും തൃശ്ശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി വെള്ളിയാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ വൻ ശേഖരം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തങ്ങാടി സ്വദേശിയും വാഹനത്തിന്റെ ഡ്രൈവറുമായ അജയ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കശുവണ്ടിത്തോടും മറ്റ് അവശിഷ്ടങ്ങളും നിറച്ച ചാക്കുകൾക്കടിയിലാണ് കന്നാസുകളിൽ സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 60 കന്നാസുകൾ പിക്കപ്പ് വാനുകളിൽ നിന്നും ബാക്കി വീടിനുള്ളിൽ നിന്നുമാണ് പോലീസ് കണ്ടെടുത്തത്. മണ്ണൂത്തി എസ്.ഐ കെ. ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ വിനു കുര്യാക്കോസ്, സന്തോഷ് ജോർജ്, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ വൈശാഖ്, സംഗീത്, സ്റ്റീവോ, ഡബ്ല്യു.സി.പി.ഒ രഞ്ജിനി, സി.പി.ഒ മാഹിൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

You might also like

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

കാണാതായ എയർ ആംബുലൻസ് വിമാനത്തിനായുള്ള തിരച്ചിൽ നിർത്തിവെച്ച് യു.എസ്. കോസ്റ്റ് ഗാർഡ്

Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

8 hospitalized after severe turbulence forces NYC-bound flight to make emergency landing

കടുത്ത അടിയൊഴുക്കുകളെ (ടർബുലൻസ്) തുടർന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി: 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Top Picks for You
Top Picks for You