newsroom@amcainnews.com

കാനഡയിലെ ‘മഹാഓണ’ത്തിന് ഇത്തവണ മിസ് കേരള മത്സരവും; ഓഗസ്റ്റ് 15-ന് ടൊറന്റോയിൽ തുടക്കം

Miss Kerala Contest to Feature at Canada's 'Maha Onam'; Event Begins on August 15 in Toronto

നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഓണാഘോഷങ്ങളിലൊന്നായ ‘മഹാഓണം’ ഇത്തവണ കൂടുതൽ ആകർഷകങ്ങളായ പരിപാടികളോടെ അരങ്ങേറുന്നു. ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് സംഘടിപ്പിക്കുന്ന ഈ വലിയ ആഘോഷത്തിന്റെ ഭാഗമായി ഇക്കുറി ‘മിസ് കേരളം കാനഡ’ സൗന്ദര്യമത്സരവും നടക്കും. സൗന്ദര്യവും സംസ്കാരവും ആത്മവിശ്വാസവും കൈമുതലാക്കിയ മലയാളി വനിതകളെ റാംപിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യസംഘാടകൻ ജെരിൻ രാജ് അറിയിച്ചു. അപർണ്ണ ചന്ദ്രശേഖറുടെ നേതൃത്വത്തിലാണ് ഈ മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഡൈന ക്രിസ്റ്റഫർ കൊറിയോഗ്രാഫി നിർവഹിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യേണ്ടതാണ്. 20 ഡോളറാണ് രജിസ്‌ട്രേഷൻ ഫീസ്.

ഓഗസ്റ്റ് 15 ശനിയാഴ്ച ടൊറന്റോയിലെ പ്രശസ്തമായ യങ് ആൻഡ് ഡൻഡാസ് സ്ക്വയറിൽ (സംഗമം സ്ക്വയർ) വച്ചാണ് ഈ വർണ്ണാഭമായ ചടങ്ങ് സംഘടിപ്പിക്കുന്നത്. ടൊറന്റോ നഗരത്തിന്റെ ഔദ്യോഗിക സാംസ്കാരിക കലണ്ടറിൽ പോലും ഇടംനേടിയ ‘മഹാഓണ’ത്തിൽ ഇത്തവണ കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും അമേരിക്കൻ അതിർത്തി പ്രദേശങ്ങളിൽ നിന്നുമായി മുപ്പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമ-സംഗീത-നൃത്ത മേഖലകളിലെ പ്രമുഖർ അണിനിരക്കുന്ന പരിപാടിയിലേക്ക് കുടുംബസമേതം എത്തുന്ന ഏവർക്കും പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പ് ആവശ്യങ്ങൾക്കുമായി +1 (647) 781-3743 എന്ന ഫോൺ നമ്പറിലോ, contact@levitateinc.ca എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

You might also like

ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

Prayagraj Murder: Content Creator Arrested for Killing and Burning Cousin

പ്രയാഗ്‌രാജിലെ കൊലപാതകം: ബന്ധുവായ യുവാവിനെ വധിച്ച് കത്തിച്ച കണ്ടന്റ് ക്രിയേറ്റർ പിടിയിൽ

അമേരിക്കൻ വെറ്ററൻമാർക്ക് പുതിയ അവസരം; ‘ഫ്രീഡം ഹോളേഴ്സ്’ പദ്ധതിയുമായി ട്രംപ്

China's visa-free policy boosts travel between Canada and China

ചൈനയുടെ വിസ രഹിത നയം കാനഡയും ചൈനയും തമ്മിലുള്ള യാത്ര വർദ്ധിപ്പിക്കുന്നു

US Sanctions Iran's Mahan Air: India-based 'Skiez Travels' Included in the List

ഇറാന്റെ മഹാൻ എയറിന് യു.എസ്. ഉപരോധം: പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ‘സ്കൈസ് ട്രാവൽസും’

അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ടു; കാനഡ ഇമിഗ്രേഷൻ ഏജൻസി സുപ്രധാന മുന്നറിയിപ്പ് നൽകുന്നു

Top Picks for You
Top Picks for You