newsroom@amcainnews.com

കൊപ്പേല്‍ സെൻ്റ് അല്‍ഫോന്‍സാ ദേവാലയ തിരുനാള്‍: പ്രധാന ആഘോഷങ്ങള്‍ ഇന്ന് മുതല്‍

ഡാലസ് കോപ്പല്‍ സെൻ്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മഹോത്സവത്തിന് തുടക്കമായി. ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കളത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് തിരുനാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് ആഘോഷമായ വിശുദ്ധ കുര്‍ബാനയും നോവേനയും ലദീഞ്ഞും നടന്നു. തിരുനാള്‍ ആഘോഷങ്ങളുടെ പ്രധാന ചടങ്ങുകള്‍ ജൂലൈ 24 മുതല്‍ 27 വരെ നടക്കും.

ജൂലൈ 24 (വെള്ളി – സെൻ്റ് മേരീസ് ദിനവും – കുടുംബദിനവും): വൈകിട്ട് 4:50-ന് ദിവ്യകാരുണ്യ ആരാധന, 5:30-ന് ഇംഗ്ലീഷ് കുര്‍ബാന (കാര്‍മ്മികന്‍: ഫാ. സാം കുട്ടപ്പശ്ശേരി). വൈകിട്ട് 7:00 മുതല്‍ ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികള്‍ (ഫാമിലി ഡേ).

ജൂലൈ 25 (ശനി – കൂടുതുറക്കല്‍ ശുശ്രൂഷ): വൈകിട്ട് 4:30-ന് ദിവ്യകാരുണ്യ ആരാധനയും 5:30-ന് വിശുദ്ധ കുര്‍ബാനയും നടക്കും (കാര്‍മ്മികന്‍: ഫാ. ക്രിസ്റ്റീന്‍ പുതിയകുന്നേല്‍). തുടര്‍ന്ന് തനത് വൈവിധ്യങ്ങളോടെ ‘ലൈവ്’ തട്ടുകടയും സെൻ്റ് അല്‍ഫോന്‍സാ ക്വയര്‍ നയിക്കുന്ന ‘സ്വരരാഗസന്ധ്യ 2026’ ഗാനമേളയും അരങ്ങേറും.

ജൂലൈ 26 (ഞായര്‍ – പ്രധാന തിരുനാള്‍ ദിനം): വൈകിട്ട് 6:00-ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന നടക്കും (കാര്‍മ്മികന്‍: ഫാ. സിബി സെബാസ്റ്റ്യന്‍). തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം , ലദീഞ്ഞ്, ആശീര്‍വാദം എന്നിവയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ജൂലൈ 27 (തിങ്കള്‍ – മരിച്ച വിശ്വാസികളുടെ ഓര്‍മ്മദിനം): വൈകിട്ട് 7:00-ന് അസിസ്റ്റൻ്റ് വികാരി ഫാ. ജിമ്മി എടക്കളത്തൂര്‍ കുര്യന്‍റെ കാര്‍മ്മികത്വത്തില്‍ കൊടിയിറക്കവും വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ആലക്കല്‍ വി. തോമസ്: (214) 8992543, അപ്പച്ചന്‍ ഔസേപ്പ്: (972) 7546885, സിജി ജോര്‍ജ്: (845) 8934465, ജയിമോന്‍ എം. ജോസഫ്: (469) 2314140.

You might also like
Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Top Picks for You
Top Picks for You