newsroom@amcainnews.com

വിദേശ തൊഴിലാളി പ്രോഗ്രാമിൽ നിയമലംഘനങ്ങൾ വർധിക്കുന്നു: പിഴ തുക ഇരട്ടിയാക്കി കാനഡ

കാനഡയിലെ താൽക്കാലിക വിദേശ തൊഴിലാളി പ്രോഗാമിൽ നിയമലംഘനങ്ങൾ വർധിക്കുന്നതായി ഫെഡറൽ സർക്കാർ റിപ്പോർട്ട് ചെയ്തു. തൊഴിലുടമകൾ നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ പിഴത്തുക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായി ഉയർത്തി. ഇതോടെ 2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ പത്തര മില്യൺ ഡോളറിലധികം തുകയാണ് പിഴയായി ഈടാക്കിയത്. മുൻവർഷം ഇത് നാലര മില്യൺ ഡോളർ മാത്രമായിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ സർക്കാർ 1488 പരിശോധനകൾ നടത്തി. ഈ പരിശോധനയിൽ 12% തൊഴിലുടമകളും നിയമലംഘനം നടത്തിയതായി കണ്ടെത്തി. നിയമങ്ങൾ പാലിക്കാത്ത മുപ്പത് തൊഴിലുടമകളെ താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിൽ നിന്ന് വിലക്കി. തൊഴിലാളികൾക്ക് അർഹമായ വേതനവും സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുക, തെറ്റായ തൊഴിൽ വിവരങ്ങൾ നൽകുക, തൊഴിലാളികളെ ചൂഷണം ചെയ്യുക തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങൾ. മാനിറ്റോബ, ക്യുബെക്ക്, നോവ സ്കോഷ്യ തുടങ്ങിയ പ്രവിശ്യകളിലാണ് പ്രധാനമായും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തട്ടിപ്പുകൾ തടയുന്നതിനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ വേതനം ലഭിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കുന്ന തൊഴിലുടമകൾ എട്ടു ആഴ്ചയെങ്കിലും തൊഴിൽ പരസ്യം നൽകണമെന്ന് നിർബന്ധമാക്കി. കനേഡിയൻ യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള ശ്രമങ്ങൾ തൊഴിലുടമകൾ തെളിയിക്കുകയും വേണം. ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ള നഗരങ്ങളിൽ ലോ-വേജ് എൽ.എം.ഐ.എ അപേക്ഷകൾ പരിഗണിക്കുന്നത് നിയന്ത്രിച്ചിരിക്കുന്നു.

You might also like

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ദൗത്യം: വിക്രം-1 വിജയകരമായി വിക്ഷേപിച്ച് സ്കൈറൂട്ട്

സിനിമകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള വിനോദാനുഭവങ്ങളുമായി യൂണിവേഴ്സൽ ഒർലാൻഡോ റിസോർട്ട് ഈ വേനൽക്കാലത്ത് ഒരുങ്ങുന്നു

പാലായിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം പാസ്സായി: ദിയ ബിനു പുറത്ത്

ട്രംപ് ഭരണകൂടം വിദേശ വിദ്യാർത്ഥികൾക്കായുള്ള വിസ നിയമങ്ങൾ കർശനമാക്കുന്നു

മറനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് കണ്‍വെന്‍ഷന്‍ ജൂലൈ 23 മുതല്‍ 26 വരെ

പെരുമ്പാവൂരിൽ വൂളി ബിയർ പുഴുശല്യം രൂക്ഷം; ആശങ്കയിൽ നാട്ടുകാർ

Top Picks for You
Top Picks for You