newsroom@amcainnews.com

ഗോർഡി ഹൗ ഇന്‍റർനാഷണൽ പാലം ഉദ്ഘാടനം ജൂലൈ 27-ന്

ഒൻ്റാരിയോയിലെ വിൻസറിനെയും മിഷിഗണിലെ ഡിട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ഗോർഡി ഹൗ ഇന്‍റർനാഷണൽ പാലം ജൂലൈ 27 മുതൽ തുറക്കും. ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വ്യാപാര ഇടനാഴിയായ വിൻസർ-ഡിട്രോയിറ്റ് കോറിഡോറിന്‍റെ ശേഷി വർധിപ്പിക്കുന്ന ഈ പാലത്തിന്‍റെ ഉദ്ഘാടനം ജൂണിൽ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പാലവുമായി ബന്ധപ്പെട്ട നിലവിലെ കരാറിലെ ചില വ്യവസ്ഥകൾ വീണ്ടും പരിശോധിക്കണമെന്ന അമേരിക്കൻ നിലപാടിനെ തുടർന്ന് ഉദ്ഘാടനം മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ കാനഡ, മിഷിഗൺ, അമേരിക്കൻ സർക്കാർ എന്നിവരുടെ പിന്തുണയോടെ തുറക്കൽ നടപടികൾക്ക് അന്തിമ അനുമതി ലഭിച്ചിട്ടുണ്ട്.

പാലത്തിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ടോൾ ഭരണരീതിയിലും വരുമാനവുമായി ബന്ധപ്പെട്ട ചില ക്രമീകരണങ്ങളിലും ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി കാനഡ സർക്കാർ അറിയിച്ചു. പാലത്തിന്‍റെ പ്രവർത്തന ലാഭത്തിലെ ഒരു വിഹിതം ഉപയോഗിച്ച് അതിർത്തി മേഖലയിലെ വികസനത്തിനായി 15 വർഷത്തെ സാമ്പത്തിക വികസന നിധി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ടോൾ നിരക്കുകളിൽ വിപണിയുമായി നേരിട്ട് ബന്ധമില്ലാത്ത മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യം ഉണ്ടായാൽ അത് അമേരിക്കൻ സർക്കാരുമായി സഹകരിച്ചായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ഈ വികസനനിധിയുടെ പ്രവർത്തനരീതിയും കാനഡയുടെ നിക്ഷേപം തിരിച്ചുപിടിക്കുന്നതിനുള്ള ടോൾ വരുമാന ക്രമീകരണങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

You might also like
Inside America's death penalty: A shocking history

അമേരിക്കയുടെ വധശിക്ഷയ്ക്കുള്ളിൽ ഞെട്ടിക്കുന്ന ഒരു ചരിത്രം

"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

Top Picks for You
Top Picks for You