newsroom@amcainnews.com

വ്യാജ വോട്ടർമാർ, വ്യാജ വെബ്‌സൈറ്റ്: മുന്നറിയിപ്പ് നൽകി ഇലക്ഷൻസ് ആൽബർട്ട

ഇലക്ഷൻസ് ആൽബർട്ടയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി മുന്നറിയിപ്പ് നൽകി അധികൃതർ. ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വിലാസമായ ‘elections.ab.ca’ എന്നതിന് സമാനമായി ‘electionsab.ca’ എന്ന വ്യാജ യു.ആർ.എൽ ഉപയോഗിച്ചാണ് ഈ സൈറ്റ് പ്രവർത്തിക്കുന്നത്. ആൽബർട്ടയിൽ വോട്ടർ പട്ടിക അനധികൃതമായി ഉപയോഗിച്ച സംഭവത്തിന് പിന്നാലെയാണ് വ്യാജ വെബ്‌സൈറ്റ് രംഗത്ത് എത്തിയിരിക്കുന്നതെന്ന് ഇലക്ഷൻസ് ആൽബർട്ട പറയുന്നു.

വോട്ടർമാരുടെ വ്യാജ പേരുകൾ, മേൽവിലാസങ്ങൾ, ഫോൺ നമ്പറുകൾ, വ്യാജ വോട്ടർ ഐ.ഡി എന്നിവയടങ്ങുന്ന ഒരു വലിയ ലിസ്റ്റ് ഈ വ്യാജ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വിവരങ്ങളെല്ലാം പൂർണ്ണമായും വ്യാജമാണെന്നും ഔദ്യോഗിക വോട്ടർ പട്ടികയിൽ നിന്നും ചോർത്തിയതല്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. ഇലക്ഷൻസ് ആൽബർട്ട എന്ന സ്ഥാപനത്തിൻ്റെ വിശ്വാസ്യത തകർക്കാനും ജനങ്ങൾക്കിടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുമാണ് ഈ തരംതാണ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഗോർഡൻ മക്ലൂർ പ്രസ്താവനയിൽ പറഞ്ഞു.

നിലവിലുള്ള ഇലക്ഷൻ ഫിനാൻസസ് ആൻ്റ് കോൺട്രിബ്യൂഷൻസ് ഡിസ് ക്ലോഷർ ആക്ടിലെ ‘ഡീപ്ഫേക്ക്’ വിരുദ്ധ വകുപ്പുകളിൽ ഇത്തരം വ്യാജ വെബ്‌സൈറ്റുകൾക്കെതിരെയുള്ള നടപടികൾ ഉൾപ്പെടാത്തതിനാൽ, ഈ സൈറ്റിനെതിരെ നേരിട്ട് അന്വേഷണം നടത്താൻ ഇലക്ഷൻസ് ആൽബർട്ടയ്ക്ക് നിയമപരമായ അധികാരമില്ല. ഈ സാഹചര്യത്തിൽ സൈബർ സുരക്ഷാ ഏജൻസികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിട്ടുണ്ടെന്നും വെബ്‌സൈറ്റ് എത്രയും വേഗം ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. സമാനമായ വ്യാജ സൈറ്റുകളോ വിവരങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 780-427-7191 എന്ന നമ്പറിലോ info@elections.ab.ca എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാൻ ആൽബർട്ട നിവാസികളോട് അഭ്യർത്ഥിച്ചു.

You might also like

ലൈം​ഗികാതിക്രമം; ബ്രിട്ടീഷ് കൊളംബിയ സറെയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

SEC Sorority Rush Week: Rigorous Prep and Tearful Moments

എസ്.ഇ.സി.യിലെ സോറിറ്റി റഷ് വാരാഘോഷം: കഠിനമായ തയ്യാറെടുപ്പുകളും കണ്ണീരണിഞ്ഞ നിമിഷങ്ങളും

ഒൻ്റാരിയോ തിരഞ്ഞെടുപ്പ് ചൂടിലേക്ക്: നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് 2 വരെ

Stunning Win for India in Galle: Historic Achievement for Manav Suthar, Century for Devdutt Padikkal

ഗാലെയിൽ ഇന്ത്യക്ക് തകർപ്പൻ ജയം: മാനവ് സുതാറിന് ചരിത്രനേട്ടം, ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി

മലയാളി യുവാവ് ന്യൂയോർക്കിൽ അന്തരിച്ചു

ബിസി പ്രിൻസ് ജോർജിൽ റോഡിൽ വിമാനം അടിയന്തരമായി ഇറക്കി: ഒരാൾ മരിച്ചു

Top Picks for You
Top Picks for You