newsroom@amcainnews.com

AI ബോട്ടുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; മുന്നറിയിപ്പുമായി പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട്

വിമാനത്താവളത്തിലെ പ്രവർത്തനത്തെക്കുറിച്ച് AI ബോട്ടുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി മുന്നറിയിപ്പ് നൽകി കാനഡയിലെ ഏറ്റവും വലിയ വിമാനത്താവളമായ ടൊറൻ്റോ പിയേഴ്സൺ ഇന്‍റർനാഷണൽ എയർപോർട്ട് അധികൃതർ. യാത്രകൾ, വിമാനങ്ങളുടെ സമയം, റദ്ദാക്കലുകൾ എന്നിവയെ സംബന്ധിച്ച് എഐ ബോട്ടുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഇത്തരം വാർത്തകൾ യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ക്ലിക്ക് ബൈറ്റ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾ യാതൊരുവിധ പരിശോധനയുമില്ലാതെ ഒരു ദിവസം നൂറിലധികം വാർത്തകൾ വരെ ഇത്തരത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. സിസ്റ്റം തകരാറിലായെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും എയർപോർട്ട് വക്താവ് കൂട്ടിച്ചേർത്തു.

വിമാനങ്ങളുടെ സമയക്രമം, റദ്ദാക്കലുകൾ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അറിയുന്നതിനായി യാത്രക്കാർ അതത് എയർലൈനുകളെ തന്നെ ആശ്രയിക്കണം. കൂടാതെ ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ TorontoPearson.com സന്ദർശിച്ച് തത്സമയ വിവരങ്ങൾ പരിശോധിക്കാനും യാത്രക്കാർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

You might also like

സെൻ്റ് ആൽബർട്ട് മലയാളി അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 29-ന്

China's Advanced Hypersonic Missile Technology and Challenges

ചൈനയുടെ അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയും വെല്ലുവിളികളും

League City Malayali Samajam’s ‘Aavanithennal 2026’ Onam Celebration held grandly

ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ‘ആവണിത്തെന്നൽ 2026’ ഓണാഘോഷം വിപുലമായി നടന്നു

More and more moms are being diagnosed with ADHD — because of their kids

മക്കളുടെ രോഗനിർണയത്തിലൂടെ എ.ഡി.എച്ച്.ഡി തിരിച്ചറിയുന്ന അമ്മമാർ: പുതിയ കണ്ടെത്തലുകളും യാഥാർത്ഥ്യങ്ങളും

High Pound Rate Against the Rupee: Favorable Time to Send Money Home During Onam

രൂപയ്‌ക്കെതിരെ പൗണ്ടിന് ഉയർന്ന മൂല്യം; ഓണക്കാലത്ത് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സമയം

Trump admin to target 200,000 foreigners in largest mass visa revocation ever: report

അഭയാർത്ഥി അപേക്ഷകർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ വൻ വിസ റദ്ദാക്കൽ നടപടി

Top Picks for You
Top Picks for You