newsroom@amcainnews.com

എക്‌സ്‌പ്രസ് എൻട്രി ഡ്രോ: 500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

കാനഡയിൽ പ്രവൃത്തി പരിചയമുള്ള സീനിയർ മാനേജർമാർക്കായി പുതിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ജൂലൈ 10-ന് നടന്ന ഈ പ്രത്യേക നറുക്കെടുപ്പിൽ സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാനായി 500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. ഈ വർഷം സീനിയർ മാനേജർ കാറ്റഗറിയിൽ നടക്കുന്ന രണ്ടാമത്തെ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പാണിത്. സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 392 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. മാർച്ച് 5-ന് നടന്ന ആദ്യ സീനിയർ മാനേജർ കാറ്റഗറി ഡ്രോയിലെ കട്ട്-ഓഫ് സ്കോർ 429 ആയിരുന്നു.

2026-ൽ IRCC 38 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഈ വർഷം ഇതുവരെ വിവിധ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ ആകെ 92,101 ITAകളാണ് IRCC നൽകിയിട്ടുള്ളത്.

You might also like

ഓപ്പറേഷൻ ന്യൂ ഡോൺ: ചിക്കാഗോയിൽ 305 പേർ അറസ്റ്റിൽ, കാണാതായ 24 കുട്ടികളെ കണ്ടെത്തി എഫ്.ബി.ഐ

പത്തനംതിട്ടയിൽ ഒൻപതാം ക്ലാസുകാരിക്ക് നേരെ സഹപാഠികളുടെ ക്രൂരത: എട്ടുപേർക്കെതിരെ കേസ്

അയോധ്യ ക്ഷേത്ര സംഭാവന തട്ടിപ്പ്: പകൽക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഡാലസ് കേരള അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം ഇന്ന്

ആൽബർട്ട-സസ്‌കാച്ചെവൻ അതിർത്തിയിൽ ചുഴലിക്കാറ്റ്: അഞ്ച് പേർക്ക് പരുക്കേറ്റു

കടലാഴങ്ങളിൽ പുതിയൊരു അതിഥി: ‘ഇന്ത്യൻ ഡോറി’

Top Picks for You
Top Picks for You