newsroom@amcainnews.com

ഒന്റാറിയോ കോടതിയിലേക്ക് പുതിയ ജഡ്ജിമാരെ നിയമിച്ചു

ഒന്റാറിയോ കോടതിയിലേക്ക് (Ontario Court of Justice) മൂന്ന് പുതിയ ജഡ്ജിമാരെ നിയമിച്ചതായി അറ്റോർണി ജനറൽ ഡഗ് ഡൗണി അറിയിച്ചു. 2026 ജൂൺ 18 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമനങ്ങളിൽ ജസ്റ്റിസ് ബോറിസ് ബൈറ്റെൻസ്കി, ജസ്റ്റിസ് കാർസൺ മക്ഡൊണാൾഡ് കോഗ്ലിൻ, ജസ്റ്റിസ് വിൻസെന്റ് ആൻഡ്രേ ഫ്രാൻസ്വാ പാരിസ് എന്നിവരാണ് ചുമതലയേറ്റത്.

യൂണിവേഴ്സിറ്റിയിലെ ഓസ്ഗൂഡ് ഹാൾ ലോ സ്കൂളിൽ നിന്ന് ബിരുദം നേടിയ ജസ്റ്റിസ് ബോറിസ് ബൈറ്റെൻസ്കി 1993-ലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കുന്നത്. ആദ്യകാലങ്ങളിൽ ഗുഡ്മാൻ ആൻഡ് ഗുഡ്മാൻ എന്ന സ്ഥാപനത്തിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് സ്വന്തമായി പ്രാക്ടീസ് ആരംഭിക്കുകയും തുടർന്ന് ‘ബൈറ്റെൻസ്കി ഷിഖ്മാൻ’ എന്ന നിയമസ്ഥാപനത്തിന്റെ പങ്കാളിയാവുകയും ചെയ്തു. കഴിഞ്ഞ 30 വർഷമായി ക്രിമിനൽ കേസുകൾ, അപ്പീലുകൾ, പ്രൊഫഷണൽ അച്ചടക്ക നടപടികൾ എന്നിവയിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. സുപ്രീം കോടതിയിലും ഒന്റാറിയോ അപ്പീൽ കോടതിയിലും ഉൾപ്പെടെ നിരവധി പ്രമുഖ കോടതികളിൽ അദ്ദേഹം കേസുകൾ വാദിച്ചിട്ടുണ്ട്. ഒന്റാറിയോ ക്രിമിനൽ ലോയേഴ്സ് അസോസിയേഷന്റെ മുൻ പ്രസിഡന്റായ അദ്ദേഹം തോൺഹിൽ കമ്മ്യൂണിറ്റി ഹോക്കി ലീഗിന്റെ ഓംബുഡ്സ്മാനായും ഒട്ടനവധി മൈനർ ലീഗ് ഹോക്കി ടീമുകളുടെ ഹെഡ് കോച്ചായും സാമൂഹിക സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഷാരോൺ നിക്ലാസ് അദ്ദേഹത്തെ ന്യൂമാർക്കറ്റിലേക്കാണ് നിയോഗിച്ചിരിക്കുന്നത്.

ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടിയ ജസ്റ്റിസ് കാർസൺ മക്ഡൊണാൾഡ് കോഗ്ലിൻ 2004 ലാണ് കരിയർ ആരംഭിക്കുന്നത്. ബ്രാംപ്റ്റനിലെ പീൽ ക്രൗൺ അറ്റോർണി ഓഫീസിൽ അസിസ്റ്റന്റ് ക്രൗൺ അറ്റോർണിയായി ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം സങ്കീർണ്ണമായ നിരവധി ക്രിമിനൽ കേസുകൾ വിജയകരമായി കൈകാര്യം ചെയ്തു. മികച്ച പ്രവർത്തന മികവിനെത്തുടർന്ന് 2023-ൽ അറ്റോർണി ജനറൽ മന്ത്രാലയത്തിൽ ജനറൽ കൗൺസിലായി അദ്ദേഹം നിയമിതനായി. തുടർന്ന് 2025-ൽ കോംപ്ലക്സ് പ്രോസിക്യൂഷൻ ബ്യൂറോയുടെ മെഗാ കേസ് ടീമിലും അദ്ദേഹം ഭാഗമായി. ഔദ്യോഗിക ജീവിതത്തിന് പുറമെ ഇരകൾക്ക് സമയബന്ധിതമായി സഹായം എത്തിക്കുന്ന ‘വിക്ടിം സർവീസസ് ഓഫ് പീൽ’ എന്ന സംഘടനയുടെ ചെയർപേഴ്സണായും, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരെ പിന്തുണയ്ക്കുന്ന ‘ബ്രാംപ്റ്റൻ കാലിഡൻ കമ്മ്യൂണിറ്റി ലിവിംഗ്’ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടർ ബോർഡ് അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഷാരോൺ നിക്ലാസ് അദ്ദേഹത്തെ ബ്രാംപ്റ്റനിലേക്കാണ് നിയോഗിച്ചിരിക്കുന്നത്.

ഡൽഹൗസി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടിയ ജസ്റ്റിസ് വിൻസെന്റ് ആൻഡ്രേ ഫ്രാൻസ്വാ പാരിസ് 1998 ലാണ് ടൊറന്റോയിൽ അസിസ്റ്റന്റ് ക്രൗൺ അറ്റോർണിയായി കരിയർ ആരംഭിക്കുന്നത്. തോക്കുകളും ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ടൊറന്റോ പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സിന്റെ ക്രൗൺ അഡ്വൈസറായി 2004-ൽ അദ്ദേഹം നിയമിതനായി. വയർടാപ്പിംഗ്, പരിശോധനകൾ, ആയുധക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം കാരണം അമേരിക്ക, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയുടെ (UN) വിവിധ വിങ്ങുകളിലും പരിശീലനം നൽകാൻ അദ്ദേഹം നിയോഗിക്കപ്പെട്ടിട്ടുണ്ട്. 2019-ൽ ജനറൽ കൗൺസിലായും 2023-ൽ ‘കിംഗ്സ് കൗൺസിലായും’ അദ്ദേഹം ആദരിക്കപ്പെട്ടു. ഔദ്യോഗിക തിരക്കുകൾക്കിടയിലും ബ്രാംപ്റ്റനിലെ ചർച്ച് ഫുഡ് ബാങ്കിലും ടൊറന്റോയിലെയും ഹാലിഫാക്സിലെയും ബിഗ് ബ്രദേഴ്സ് ബിഗ് സിസ്റ്റേഴ്സ് പ്രോഗ്രാമിലും സജീവമായി പങ്കെടുത്തുകൊണ്ട് യുവാക്കൾക്ക് വഴികാട്ടിയാകാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ടൊറന്റോ കോടതിയിലേക്കാണ് ചീഫ് ജസ്റ്റിസ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

You might also like
Major Malayalam movies that arrived on OTT this week

ഈ ആഴ്ച ഒടിടിയിലെത്തിയ പ്രധാന മലയാള ചിത്രങ്ങൾ

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

അലർജി സാധ്യത: കാനഡയിൽ ടർക്കി ഗ്രേവി തിരിച്ചു വിളിച്ചു

ആൽബർട്ട റഫറണ്ടം: മൂവായിരത്തിലധികം തപാൽ വോട്ടുകൾ അസാധു

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

New autism support centre coming to Surrey’s Newton community

സെറിയുടെ ന്യൂട്ടൺ പ്രദേശത്തേക്ക് പുതിയ ഓട്ടിസം സപ്പോർട്ട് സെന്റർ വരുന്നു

Top Picks for You
Top Picks for You