newsroom@amcainnews.com

ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് വടംവലി മത്സരം സെപ്റ്റംബർ 6 ന്: വിജയികളെ കാത്തിരിക്കുന്നത് വൻ തുക

ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്‍റെ 12-മത് അന്താരാഷ്‌ട്ര വടംവലി മത്സരം സെപ്റ്റബർ ആറിന് നടക്കും. ഇത്തവണ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. 11111 അമേരിക്കൻ ഡോളർ (ഏകദേശം പത്തുലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനമായി നൽകുന്നതിനാൽ വടംവലിയുടെ ലോകകപ്പ് എന്നാണ് ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് വടംവലി ടൂർണമെൻ്റ് അറിയപ്പെടുന്നത്. ഒന്നാം സമ്മാനമായ മാണി നെടിയകാലായിൽ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും ക്യാഷ് പ്രൈസും സ്പോൺസർ ചെയ്തിരിക്കുന്നത് ക്ലബ്ബ് മെമ്പർ കൂടിയായായ ജോയി നെടിയകാല & ഫാമിലിയാണ്. ഷിക്കാഗോയ്ക്കടുത്ത് ബെൻസൺവില്ലിലുള്ള എനർജി ഇൻഡോർ സ്പോർട്സ് കോപ്ലക്സിലാണ് ഇത്തവണ മത്സരങ്ങൾ അരങ്ങേറുന്നത്.

എല്ലാ വർഷവും ഓസ്‌ട്രേലിയ. ഇറ്റലി, യുകെ, കുവൈറ്റ്, അയർലണ്ട്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ടൂർണമെൻ്റിൽ മത്സരിക്കുന്നു. ഇത്തവണയും നിരവധി അന്താരാഷ്‌ട്ര ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് ക്ലബ്ബ് പ്രസിഡൻ്റ് റൊണാൾഡ് പൂക്കുമ്പൻ, ടൂർണമെൻ്റ് കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.

You might also like

ഉഷ്ണതരംഗം; ടൊറൻ്റോയിൽ ജാഗ്രതാ നിർദ്ദേശം

ആൽബർട്ടയിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ്, ഐഡി കാർഡ് വിതരണം ആരംഭിച്ചു

കറാച്ചിയിൽ അർധസൈനിക ആസ്ഥാനത്തിന് നേരെ ഭീകരാക്രമണം: മൂന്ന് ജവാന്മാർക്ക് വീരമൃത്യു

കാട്ടുതീ പുക പടരുന്നു: കാൽഗറിയിൽ വായു മലിനീകരണം രൂക്ഷം

ലോറൻസ് അവന്യൂ ഈസ്റ്റിലെ ‘കേരള കഫേ’; കാനഡയിൽ നാടൻ രുചിക്കൂട്ടുമായി ഒരു കുഞ്ഞു കേരളം

കാർണി-ഷി കരാർ പ്രകാരം ചൈനയുടെ ജീലിയുടെ ആദ്യ ലോട്ടസ് ഇവികൾ ജൂലൈയിൽ കാനഡയിലെത്തും

Top Picks for You
Top Picks for You