newsroom@amcainnews.com

‘#BeSunSafe’: സൗജന്യ സൺസ്‌ക്രീൻ വിതരണം പുനഃരാരംഭിച്ച് ടൊറൻ്റോ സിറ്റി

ഉഷ്ണതരംഗത്തിൽ പൊള്ളുന്ന ടൊറൻ്റോ നിവാസികൾക്ക് ആശ്വാസമായി സൗജന്യ സൺസ്‌ക്രീൻ വിതരണം ആരംഭിച്ച് ടൊറൻ്റോ സിറ്റി. വേനൽച്ചൂട് ശക്തമായതോടെ നഗരത്തിലെ ബീച്ചുകളിലും പാർക്കുകളിലും സൺസ്‌ക്രീൻ ലഭ്യമാക്കി അമിത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുകയാണ് ലക്ഷ്യം. ‘#BeSunSafe’ കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ സൺസ്‌ക്രീൻ ഡിസ്പെൻസറുകൾ 10 ലക്ഷത്തിലധികം തവണ ഉപയോഗിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ആളുകളിലേക്ക് ഈ സേവനം എത്തിക്കാനാണ് സിറ്റിയുടെ തീരുമാനം.

ജനത്തിരക്കേറിയ ഹൈ പാർക്ക്, വാട്ടർഫ്രണ്ട് പാർക്കുകൾ ഉൾപ്പെടെയുള്ള പ്രധാന ഔട്ട്ഡോർ കേന്ദ്രങ്ങളിൽ സെൻസർ വഴി പ്രവർത്തിക്കുന്ന 50 ടച്ച്‌ലെസ് സൺസ്‌ക്രീൻ ഡിസ്പെൻസറുകളാണ് നിലവിൽ സ്ഥാപിച്ചിട്ടുള്ളത്. ഹെൽത്ത് കാനഡയുടെ പ്രത്യേക അംഗീകാരമുള്ളതും, സുഗന്ധമില്ലാത്തതുമായ SPF 30 നിലവാരമുള്ള മിനറൽ സൺസ്‌ക്രീനുകളാണ് പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുന്നത്. കൂടാതെ, വേനൽച്ചൂടിൽ നിന്ന് ആളുകൾക്ക് തണൽ ലഭിക്കുന്നതിനായി നഗരത്തിലെ 150 കേന്ദ്രങ്ങളിൽ വലിയ ഷേഡ് കാനോപ്പികളും സിറ്റി സജ്ജീകരിക്കുന്നു.

You might also like

ഫോമാ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍; പ്രാദേശിക കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

ഷിക്കാഗോ മാർത്തോമാ ശ്ലീഹ കത്തീഡ്രലിൽ ദുക്റാന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം

CUSMA കരാർ: കാനഡ-യുഎസ്-മെക്സിക്കോ നിർണായക യോഗം ഇന്ന്

ജപ്പാനുമായി വ്യാപാര നിക്ഷേപ കരാറിൽ ഒപ്പുവെച്ച് കാനഡ

പൗരത്വ സർട്ടിഫിക്കറ്റ് പ്രോസസ്സിങ് പുനഃരാരംഭിച്ച് ഐആർസിസി

അറേബ്യൻ കടലിൽ യുഎസ് ഹെലികോപ്റ്റർ തകർന്നു വീണു; സൈനികനെ കാണാതായി

Top Picks for You
Top Picks for You