newsroom@amcainnews.com

പൗരത്വ സർട്ടിഫിക്കറ്റ് പ്രോസസ്സിങ് പുനഃരാരംഭിച്ച് ഐആർസിസി

പൗരത്വ സർട്ടിഫിക്കറ്റുകളുടെ പ്രോസസ്സിങ് താത്കാലികമായി മരവിപ്പിച്ച നടപടി പിൻവലിച്ച് ഇമ്മിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബിൽ സി-3 (Bill C-3) പ്രകാരം അനുവദിച്ച പൗരത്വ സർട്ടിഫിക്കറ്റുകളുടെ പ്രോസസ്സിങ് മരവിപ്പിച്ചത്. താത്കാലികമായി മരവിപ്പിച്ച 100 പൗരത്വ സർട്ടിഫിക്കറ്റുകളിൽ നിയമപരമായ യോഗ്യതകൾ ഉറപ്പാക്കിയ 33 എണ്ണം ഇതിനകം പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി. ബാക്കിയുള്ള 67 അപേക്ഷകളുടെ പ്രോസസ്സിങ് അന്തിമഘട്ടത്തിലാണ്. ബാക്കിയുള്ള 67 സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. കാനഡ പൗരത്വം തെളിയിക്കുന്നതിന് ഔദ്യോഗികമായി അംഗീകൃത രേഖകൾ തന്നെ വേണമെന്ന നിബന്ധന കർശനമാക്കും. നിലവിൽ നിർത്തിവെച്ചിരിക്കുന്ന പൗരത്വ അപേക്ഷകളുടെ അന്തിമ നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന സൂചനയാണ് ഐആർസിസി നൽകുന്നത്. പൗരത്വത്തിന് അർഹരായവർക്ക് രേഖകൾ തിരികെ നൽകാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും ഫെഡറൽ ഏജൻസി അറിയിച്ചു.

ജൂൺ മാസത്തിൽ നടത്തിയ പതിവ് പരിശോധനയിലാണ് പൗരത്വ സർട്ടിഫിക്കറ്റുകളിൽ അപാകതകൾ കണ്ടെത്തിയത്. ചില അപേക്ഷകളിൽ ആവശ്യമായ തെളിവുകൾക്ക് പകരം ‘ഓപ്പൺ സോഴ്‌സ്’ വിവരങ്ങൾ നൽകിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതിനെത്തുടർന്ന്, സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കാൻ ഐആർസിസി നടപടികൾ കർശനമാക്കി. തുടർന്ന് സർട്ടിഫിക്കറ്റുകൾ തിരിച്ചേൽപ്പിക്കാൻ അപേക്ഷകർക്ക് നിർദേശം നൽകുകയും, പുതിയ അപേക്ഷകളുടെ പ്രോസസ്സിങ് താത്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു.

You might also like
Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അപായപ്പെടുത്തൽ: മുന്നറിയിപ്പ് നൽകി നോർത്ത് വൻകൂവർ RCMP

Donald Trump's slip of the tongue: Confusing Brazil's election with India

ഡൊണാൾഡ് ട്രംപിന്റെ നാക്കുപിഴ: ബ്രസീൽ തിരഞ്ഞെടുപ്പിനെ ഇന്ത്യയുമായി മാറിമറച്ച് പരാമർശം

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

Top Picks for You
Top Picks for You